LiveTV

Live

Cricket

ഗാര്‍ഹികപീഡനക്കേസില്‍ ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്

15 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാവുകയോ ജാമ്യത്തിന് അപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ ഷമിക്കെതിരെ കോടതി നടപടി സ്വീകകരിക്കും

ഗാര്‍ഹികപീഡനക്കേസില്‍ ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പശ്ചിമബംഗാളിലെ ആലിപൂര്‍ കോടതിയാണ് ഷമിക്കും സഹോദരന്‍ ഹാസിദ് അഹ്മദിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാവുകയോ ജാമ്യത്തിന് അപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ ഷമിക്കെതിരെ കോടതി നടപടി സ്വീകകരിക്കും.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ മുഹമ്മദ് ഷമി പര്യടനത്തിന്റെ ഭാഗമായി വെസ്റ്റ്ഇന്‍ഡീസിലാണുള്ളത്. കഴിഞ്ഞവര്‍ഷമാണ് ഗാര്‍ഹിക പീഡനം ആരോപിച്ച് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കും സഹോദരനുമെതിരെ പരാതി നല്‍കിയത്.

അടുത്തിടെ ഷമിയുടെ യു.എസ് വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. ഗാര്‍ഹികപീഡനമെന്ന പൊലീസ് പരാതിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇടപെട്ടാണ് ഷമിയുടെ യു.എസ് വിസ സ്വീകരിക്കപ്പെട്ടത്.

മുഹമ്മദ് ഷമിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന പരാതിയില്‍ നേരത്തെ യു.പിയിലെ അമ്രോഹ പൊലീസ് ഹസിന്‍ ജഹാനെയും അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.