LiveTV

Live

Cricket

കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഇശാന്ത് ശര്‍മ്മ

വിന്‍ഡീസിന്‍റെ ആദ്യ ഇന്നിങ്സില്‍ ഹാമില്‍ട്ടണെ കൊഹ്‍ലിയുടെ കൈകളില്‍ എത്തിച്ചാണ് ഇശാന്ത് ഈ റെക്കോര്‍ഡ് സ്വന്തം അക്കൌണ്ടില്‍ എഴുതി ചേര്‍ത്തത്.

കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഇശാന്ത് ശര്‍മ്മ

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു റെക്കോര്‍ഡ് പൊളിച്ച് തന്‍റെ പേരിലേക്ക് എഴുതിയിരിക്കുകയാണ് ഇശാന്ത് ശര്‍മ്മ. ഇന്ത്യക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച ഇതിഹാസ താരം കപില്‍ ദേവിന്‍റെ പേരിലെ റെക്കോര്‍ഡാണ് ഇശാന്ത് ശര്‍മ്മ പഴങ്കഥയാക്കിയത്. ഏഷ്യക്ക് പുറത്ത് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡാണ് ഇശാന്ത് സ്വന്തമാക്കിയത്.

വിന്‍ഡീസിന്‍റെ ആദ്യ ഇന്നിങ്സില്‍ ഹാമില്‍ട്ടണെ കൊഹ്‍ലിയുടെ കൈകളില്‍ എത്തിച്ചാണ് ഇശാന്ത് ഈ റെക്കോര്‍ഡ് സ്വന്തം അക്കൌണ്ടില്‍ എഴുതി ചേര്‍ത്തത്. 155 വിക്കറ്റുകളാണ് കപില്‍ ദേവിന്‍റെ പേരിലുള്ളത്. ഹാമില്‍ട്ടണെ പറഞ്ഞയച്ചതോടെ ഇശാന്തിന്‍റെ പേരില്‍ 156 വിക്കറ്റുകളായി. ഇരുവരും 45 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും ഇരകളെ കണ്ടെത്തിയത്. ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ട നടത്തിയ ഇന്ത്യന്‍ ബോളര്‍മാരില്‍ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലൈ ആണ് ഒന്നാമന്‍. 200 വിക്കറ്റുകള്‍. രണ്ടാം സ്ഥാനത്ത് ഇശാന്ത് ശര്‍മ്മയാണുള്ളത്. ഒരൊറ്റ വിക്കറ്റ് വീഴ്‍ത്തി കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് മറികടന്ന ഇശാന്ത് ബാറ്റെടുത്തപ്പോഴാണ് ശരിക്കും എതിരാളികളെ ഞെട്ടിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ 57 റണ്‍സാണ് ഇശാന്ത് നേടിയത്. ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയായിരുന്നു ഇത്.