LiveTV

Live

Cricket

0,0,0,0,0,0 കഴിഞ്ഞ ആറ് ഇന്നിംങ്‌സില്‍ ഷമി നേടിയ റണ്‍സ്‌ 

കഴിഞ്ഞ ആറ് ഇന്നിംങ്‌സുകളില്‍ റണ്‍ നേടാന്‍ ഷമിക്ക് സാധിച്ചിട്ടില്ല. അതില്‍ മൂന്ന് തവണ ഗോള്‍ഡണ്‍ ഡക്കാവുകയും ചെയ്തു!

0,0,0,0,0,0 കഴിഞ്ഞ ആറ് ഇന്നിംങ്‌സില്‍ ഷമി നേടിയ റണ്‍സ്‌ 

മൂളി പറക്കുന്ന പന്തുകള്‍കൊണ്ട് എതിരാളികളെ ഞെട്ടിക്കുന്ന ഷമി ബാറ്റിംങിന്റെ പേരിലാണ് ആരാധകരെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് ഇന്നിംങ്‌സുകളില്‍ റണ്‍ നേടാന്‍ ഷമിക്ക് സാധിച്ചിട്ടില്ല. അതില്‍ മൂന്ന് തവണ ഗോള്‍ഡണ്‍ ഡക്കാവുകയും ചെയ്തു!

ബാറ്റിംങില്‍ മുഹമ്മദ് ഷമി അത്രവലിയ പ്രതിഭയൊന്നുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. നിരന്തരം പൂജ്യത്തിന് പുറത്തായാണ് ഷമി വാര്‍ത്തകളിലെത്തുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ഷമി പുറത്തായത് പൂജ്യത്തിനായിരുന്നു. അതും നേരിട്ട രണ്ടാം പന്തില്‍.

41 ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള ഷമി 433 റണ്‍സ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 51 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 70 മല്‍സരങ്ങളില്‍നിന്ന് 136 റണ്‍സും നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 25. ടെസ്റ്റില്‍ 41 കളികളില്‍നിന്ന് 148 വിക്കറ്റും ഏകദിനത്തില്‍ 131 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

മുഹമ്മദ് ഷമിയുടെ അവസാന ആറ് ഇന്നിങ്‌സുകളിലെ പ്രകടനങ്ങള്‍.

0(2) vs West Indies (Kingston)

0(1) vs West Indies (North Sound)

0*(3) vs Australia (Melbourne)

0*(0) vs Australia (Perth

0(1) vs Australia (Perth)

0(1) vs Australia (Adelaide)