LiveTV

Live

Cricket

ബും... ബും... ബുംറ... രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍

മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍ പട കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്

ബും... ബും... ബുംറ... രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍

വെസ്റ്റ് ഇന്‍റീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. 416 റണ്‍സിന് ഏവരും പുറത്തായ ഇന്ത്യക്കായി ഹനുമ വിഹാരി സെഞ്ച്വറിയും ഇഷാന്ത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറിയും നേടി. മറുപടി ബാറ്റിംഗില്‍ 87 റണ്‍സിന് ഏഴ് വിക്കറ്റെന്ന ദയനീയ നിലയിലാണ് വിന്‍റീസ്.

264 റണ്‍സിന് 5 വിക്കറ്റെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇത്യക്കായി ഉജ്വല പ്രകടനമാണ് ഹനുമ വിഹാരിയും ഇഷാന്ത് ശര്‍മ്മയും നടത്തിയത്. 27 റണ്‍സെടുത്ത റിഷഭ് പന്തും 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും പുറത്തായതിന് പിന്നാലെ എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 112 റണ്‍സ് കൂട്ട്കെട്ട് നിര്‍ണായകമായി. 16 ബൌണ്ടറികളോടെ ടെസ്റ്റില്‍ തന്‍റെ ആദ്യ സെഞ്ച്വറി നേടിയ വിഹാരിക്ക് മികച്ച പിന്തുണയാണ് ആദ്യ അര്‍ദ്ധ സെഞ്ചറി നേടിയ ഇഷാന്ത് നല്‍കിയത്. വിന്‍റീസിനായി നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് നേടിയപ്പോള്‍ കന്നി മത്സരത്തിനിറങ്ങിയ റഹ്കീം കോണ്‍വാള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍ പട കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 329 റണ്‍സ് പിന്നിലുള്ള വിന്‍ന്‍റീസ് 87 റണ്‍സിന് ഏഴ് വിക്കറ്റെന്ന നിലയിലാണ് ആതിഥേയര്‍. ആറു വിക്കറ്റ് നേടിയ ജസ്പ്രീത് ബൂമ്രയുടെ മികച്ച ബൌളിങ്ങാണ് വിന്‍ന്‍റീസിനെ തകര്‍ത്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോം തുടരുന്ന ബൂമ്ര ടെസ്റ്റില്‍ തന്‍റെ ആദ്യ ഹാട്രിക്കും സ്വന്തമാക്കി.