LiveTV

Live

Cricket

ഇത് റഖീം കോണ്‍വാള്‍; ഭാരം കൂടിയ ക്രിക്കറ്റര്‍ 

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ റഖീമിന് അവസരം ലഭിച്ചതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഭാരം കൂടിയ ക്രിക്കറ്റര്‍ എന്ന പേരിനുടമയായത്.

ഇത് റഖീം കോണ്‍വാള്‍; ഭാരം കൂടിയ ക്രിക്കറ്റര്‍ 

ഏറ്റവും ഭാരം കൂടിയ ക്രിക്കറ്ററായി വെസ്റ്റ്ഇന്‍ഡീസിന്റെ റഖീം കോണ്‍വാള്‍. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ റഖീമിന് അവസരം ലഭിച്ചതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഭാരം കൂടിയ ക്രിക്കറ്റര്‍ എന്ന പേരിനുടമയായത്. ആറ് അടി ആറ് ഇഞ്ച് ഉയരമുള്ള റഖീമിന്റെ ഭാരം 140 കിലോഗ്രാമാണ്. ആസ്‌ട്രേലിയയുടെ വാര്‍വിക്ക് ആംസ്‌ട്രോങ് ആയിരുന്നു ഇതിന് മുമ്പത്തെ ഭാരം കൂടിയ ക്രിക്കറ്റര്‍.

ആംസ്‌ട്രോങിന്റെ ഭാരം 139 കിലോഗ്രാം ആയിരുന്നു. ഓഫ്‌സ്പിന്നറാണ് റഖീം. ആഭ്യന്തര മത്സരങ്ങളിലെ മികവാണ് റഖീമിന് ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്. കരീബിയന്‍ കരുത്ത് ബൗളിങില്‍ മാത്രമല്ല ബാറ്റിങിലുമുണ്ട്. അവസാനക്കാരനായാണ് ഇറങ്ങുന്നതെങ്കിലും സിക്‌സറുകള്‍ പായിക്കുന്നതില്‍ മിടുക്കനാണ് ഈ 26കാരന്‍. ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ 27 ഓവര്‍ റഖീം എറിഞ്ഞു. ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയുടെ വിക്കറ്റാണ് റഖീം നേടിയത്. ഓഫ് സ്പിന്നറായ കോണ്‍വാളിന് അസാമാന്യമായ ബൗണ്‍സ് കണ്ടെത്താനുള്ള കഴിവുണ്ട്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 264 എന്ന നിലയിലാണ്. മായങ്ക് അഗര്‍വാള്‍(55)വിരാട് കോഹ് ലി(76) എന്നിവരാണ് തിളങ്ങിയത്. ഹനുമ വിഹാരി(42) റിഷബ് പന്ത്(27) എന്നിവരാണ് ക്രീസില്‍.