LiveTV

Live

Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീം പ്രഖ്യാപനം നേരത്തെയാക്കിയതിന് പിന്നില്‍... 

ടി20 ടീം പ്രഖ്യാപനം നടക്കുമ്പോള്‍ സെലക്ടര്‍മാരെല്ലാം വിവിധ കേന്ദ്രങ്ങളിലായിരുന്നുവെന്നും ടെലികോണ്‍ഫ്രസിങ് വഴിയാണ് ടീം പ്രഖ്യാപനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീം പ്രഖ്യാപനം നേരത്തെയാക്കിയതിന് പിന്നില്‍... 

ഈ മാസം 29നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഒന്നാം ടി20 തുടങ്ങാന്‍ രണ്ടാഴ്ചയിലധികം സമയമുണ്ടെന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട് ടീമിനെ പ്രഖ്യാപിച്ചതിന്റെ ആശ്ചര്യത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. സാധാരണ സെലക്ടര്‍മാര്‍ ഒന്നിച്ചിരുന്ന് നായകനുമായി കൂടിയാലോചിച്ചാണ് ടീം പ്രഖ്യാപിക്കാറ്.

എന്നാല്‍ ടി20 ടീം പ്രഖ്യാപനം നടക്കുമ്പോള്‍ സെലക്ടര്‍മാരെല്ലാം വിവിധ കേന്ദ്രങ്ങളിലായിരുന്നുവെന്നും ടെലികോണ്‍ഫ്രസിങ് വഴിയാണ് ടീം പ്രഖ്യാപനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സ്‌പോണ്‍സര്‍മാരുടെ താല്‍പര്യമാണ് ടീം പ്രഖ്യാപനം നേരത്തെയാക്കിയതിന് പിന്നിലെന്ന് പറയപ്പെടുന്നു. മൊബൈല്‍ കമ്പനിയായ ഒപ്പോയില്‍ നിന്ന് ബൈജൂസ് ആപ്പാണ് ടീം ഇന്ത്യയുടെ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയത്. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഒപ്പോയുടെ കാലാവധി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിന്‍ഡീസ് പരമ്പരയോടെ അവസാനിക്കും.

അതായത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ടീം ഇന്ത്യ ഇറങ്ങേണ്ടത് ബൈജൂസ് ആപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജേഴ്‌സിയണിഞ്ഞാണ്. ആരൊക്കെ ടീമിലുണ്ടെന്ന് നേരത്തെ അറിഞ്ഞാലെ അനുയോജ്യമായി ജേഴ്‌സി തയ്യാറാക്കാനാവൂ. ഇതിനാലാണ് ടീം പ്രഖ്യാപനം നേരത്തെയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ബി.സി.സി.ഐ അധികൃതരാരും തയ്യാറായിട്ടില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീം പ്രഖ്യാപനം നേരത്തെയാക്കിയതിന് പിന്നില്‍... 

അടുത്ത മാസം പതിനഞ്ചിനാണ് പരമ്പരയിലെ ആദ്യ ടി20. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.