LiveTV

Live

Cricket

ആര്‍ച്ചറുടെ പന്ത് എന്റെ തലയിലാണ് കൊണ്ടത്, വിക്കറ്റ് വീഴ്ത്താനായിട്ടില്ല; സ്മിത്ത് 

ജോഫ്രെ ആര്‍ച്ചറുടെ പന്ത് തലയില്‍കൊണ്ട് പരിക്കേറ്റതിനാല്‍ സ്മിത്തിന് മൂന്നാം ടെസ്റ്റില്‍ കളിക്കാനായിരുന്നില്ല. 

ആര്‍ച്ചറുടെ പന്ത് എന്റെ തലയിലാണ് കൊണ്ടത്, വിക്കറ്റ് വീഴ്ത്താനായിട്ടില്ല; സ്മിത്ത് 

ആഷസ് നാലാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ താരങ്ങള്‍ തമ്മിലെ പോരിനും തുടക്കമായി. ഇംഗ്ലണ്ടിന്റെ തീപ്പൊരി ബൗളര്‍ ജോഫ്ര ആര്‍ച്ചറും മിന്നും ഫോമില്‍ നില്‍ക്കുന്ന ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും തമ്മിലാണ് വാക്‌പോര്. സ്മിത്തിനെ വീഴ്ത്താന്‍ ആര്‍ച്ചറുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം ഇംഗ്ലീഷ് ആരാധകര്‍ പ്രചരിപ്പിച്ചിരുന്നു.

ജോഫ്രെ ആര്‍ച്ചറുടെ പന്ത് തലയില്‍കൊണ്ട് പരിക്കേറ്റതിനാല്‍ സ്മിത്തിന് മൂന്നാം ടെസ്റ്റില്‍ കളിക്കാനായിരുന്നില്ല. ബെന്‍ സ്റ്റോക്കിന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തില്‍ ആ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞായിരുന്നു ആര്‍ച്ചര്‍ സ്മിത്തിനെ പരീക്ഷിച്ചിരുന്നത്.

തനിക്ക് മേല്‍ ആര്‍ച്ചര്‍ ആധിപത്യം നേടിയെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ സ്മിത്ത് തള്ളുന്നു, ആര്‍ച്ചറുടെ പന്ത് എന്റെ തലയിലാണ് കൊണ്ടത്, വിക്കറ്റ് വീഴ്ത്താനായിട്ടില്ലെന്ന് സ്മിത്ത് ഓര്‍മിപ്പിച്ചു. മറ്റു ബൗളര്‍മാര്‍ക്ക് എനിക്കെതിരെ ആര്‍ച്ചറിനേക്കാളും മികവ് കാണിക്കാനായിട്ടുണ്ട്, മാത്രമല്ല വിക്കറ്റും അവര്‍ വീഴ്ത്തിയിട്ടുണ്ടെന്നും സ്മിത്ത് പറഞ്ഞു.