LiveTV

Live

Cricket

‘അന്നേ പറഞ്ഞതല്ലേ....’ സച്ചിനെ വീണ്ടും താഴ്ത്തിക്കെട്ടി ഐ.സി.സി

ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ ഇന്ത്യന്‍ ആരാധകരെ കുറച്ചൊന്നുമല്ല രോഷാകുലരാക്കിയത്

‘അന്നേ പറഞ്ഞതല്ലേ....’ സച്ചിനെ വീണ്ടും താഴ്ത്തിക്കെട്ടി ഐ.സി.സി

ലോകത്തിലെ ഏറ്റവും മികച്ച താരവും സച്ചിന്‍ തെണ്ടുല്‍ക്കറും എന്ന ക്യാപ്ഷനില്‍ ലോകകപ്പ് ഫൈനലിന് ശേഷം ബെന്‍ സ്റ്റോക്സും സച്ചിനും കൂടി നില്‍ക്കുന്ന ചിത്രം ഐ.സി.സി ട്വീറ്റ് ചെയ്തിരുന്നു. മികച്ച താരത്തിനുള്ള പുരസ്കാരം സ്റ്റോക്സ് സച്ചിനില്‍ നിന്നും വാങ്ങുന്നതായിരുന്നു ചിത്രം. ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ ഇന്ത്യന്‍ ആരാധകരെ കുറച്ചൊന്നുമല്ല രോഷാകുലരാക്കിയത്. ഇപ്പോഴിതാ സച്ചിനെ താഴ്ത്തിക്കെട്ടി അതേ ട്വീറ്റുമായി വീണ്ടും ഐ.സി.സി രംഗത്തെത്തിയിരിക്കുകയാണ്.

ആസ്ട്രേലിയക്കെതിരെ ആഷസില്‍ സ്റ്റോക്സിന്‍റെ ഒറ്റയാള്‍പോരാട്ടം ഇംഗ്ലണ്ടിനെ നയിച്ചത് മിന്നുന്ന വിജയത്തിലേക്കായിരുന്നു. ഇതോടെ തളരാത്ത പോരാളിയെന്ന പേര് സ്റ്റോക്സിന് ക്രിക്കറ്റ് ലോകം സമ്മാനിച്ചു. ഇതിന് പിന്നാലെയാണ് ഐ.സി.സി പഴയ ട്വീറ്റുമായി രംഗത്തെത്തിയത്. അന്നേ പറഞ്ഞതല്ലേ എന്നായിരുന്നു ഐ.സി.സി ഈ ട്വീറ്റിന് നല്‍കിയ ക്യാപ്ഷന്‍.

ഐ.സി.സിക്കെതിരെ ഇന്ത്യന്‍ ആരാധകരും രംഗത്തെത്തി. ഇത്തരമൊരു ട്വീറ്റ് ഐ.സി.സി ചെയ്യാന്‍ പാടില്ലെന്നും സച്ചിനെ ബഹുമാനിക്കാന്‍ പഠിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.