LiveTV

Live

Cricket

ഡല്‍ഹി ഫിറോസ് ഷാ കോട്ലയുട പേര് മാറുന്നു; ഇനി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം

ജയ്റ്റ്ലി ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇത് ചെയ്യേണ്ടിയിരുന്നെന്ന് ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന ഗൌതം ഗംഭീര്‍ പറഞ്ഞു

ഡല്‍ഹി ഫിറോസ് ഷാ കോട്ലയുട പേര് മാറുന്നു; ഇനി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം

അവിസ്മരണീയമായ പല ഓര്‍മ്മകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ച ഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്ലിയുടെ പേരില്‍ അറിയപ്പെടും. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോടുള്ള ആദരസൂചകമായാണ് സ്റ്റേഡിയത്തിന്‍റെ പേര് മാറ്റുന്നത്. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍റേതാണ് തീരുമാനം. സെപ്തംബര്‍ 12ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഔദ്യോഗികമായി ജെയ്റ്റ്ലിയുടെ പേര് നല്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കായികമന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുന്‍ ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും ബി.സി.സി.ഐ വൈസ് പ്രസിഡന്‍റുമായിരുന്നു അരുണ്‍ ജെയ്റ്റ്ലി. 1883ല്‍ നിര്‍മ്മിച്ച ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ്. സ്റ്റേഡിയത്തില്‍ പല ആധുനിക സജ്ജീകരണങ്ങള്‍ കൊണ്ടുവന്നതും ജെയ്റ്റ്ലിയുടെ കാലത്തായിരുന്നു. സ്റ്റേഡിയത്തിലെ ഒരു സ്റ്റാന്‍റിന് ഡല്‍ഹി സ്വദേശി കൂടിയായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ പേര് നല്‍കും. ജയ്റ്റ്ലി ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇത് ചെയ്യേണ്ടിയിരുന്നെന്ന് ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന ഗൌതം ഗംഭീര്‍ പറഞ്ഞു.