LiveTV

Live

Cricket

ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കാണിച്ചാല്‍ എങ്ങനെയിരിക്കും ?

പ്രീമിയർ ലീഗിലെ ഹോട്സ്പർ, ന്യൂകാസിൽ മത്സരം തുടങ്ങുന്നതിന് മുന്നായിരുന്നു ആഷസിലെ ഇംഗ്ലണ്ടിന്റെ ജയം.

ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കാണിച്ചാല്‍ എങ്ങനെയിരിക്കും ?

ക്രിക്കറ്റാണോ ഫുട്ബോളാണോ ജനപ്രിയ സ്പോര്‍ട്സ് എന്നതിൽ രണ്ടിന്റെയും ആരാധകർ തമ്മിൽ ഇന്നും തീരാത്ത തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ ക്രിക്കറ്റിന്റെ ജന്മനാടായ ബ്രിട്ടനിൽ ക്രിക്കറ്റ് ആവേശം കെട്ടടങ്ങുന്നു എന്ന വാർത്തകൾ വരുന്നതിനിടെയാണ് ലോകകപ്പുമായി ജോ റൂട്ടും സംഘവും നാട്ടിലെത്തുന്നത്. ഇപ്പോൾ ആഷസിലെ മൂന്നാമത്തെ മത്സരത്തിൽ ആസ്ത്രേലിയക്കെതിരെ നേടിയ മിന്നുന്ന ജയം ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന് വീണ്ടും നല്ല കാലം കൊണ്ടുവന്നു എന്നാണ് റിപ്പോർട്ടുകൾ.

ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കാണിച്ചാല്‍ എങ്ങനെയിരിക്കും ?

ഇംഗ്ലണ്ട് - വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ റിസർച്ച് പ്രകാരം ആറിനും പതിനഞ്ചിനും വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളിൽ 5 ശതമാനം പേർ മാത്രമാണ് ക്രിക്കറ്റ് ഫേവററ്റ് സ്പോർട്സ് ലിസ്റ്റിൽ ചേർത്തിരുന്നത്. എന്നാൽ ലോകകപ്പും, ഏറ്റവും ഒടുവിൽ ആഷസിൽ നടത്തിയ വൻ തിരിച്ചുവരവും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫുട്ബോള്‍ ആരാധകരെ പോലും ഇംഗ്ലണ്ടിന്റെ ജയം ആവേശത്തിലാഴ്ത്തുകയായിരുന്നു.

പ്രീമിയർ ലീഗിലെ ഹോട്സ്പർ, ന്യൂകാസിൽ മത്സരം തുടങ്ങുന്നതിന് മുന്നായിരുന്നു ആഷസിലെ ഇംഗ്ലണ്ടിന്റെ ജയം. ടോട്ടനാം സ്റ്റേഡിയത്തിനുള്ളിൽ ആഷസിലെ ഇംഗ്ലണ്ടിന്റെ അവിസ്മരണീയ ജയം ആഘോഷിക്കുന്ന ആരാധകരുടെ വീഡിയോയും ഇതിനോടകം വെെറലാവുകയുണ്ടായി.

ആദ്യ ഇന്നിങ്സിൽ കേവലം 67 റൺസിന് ഓൾ ഔട്ടായിടത്ത് നിന്നാണ് 359 റൺസിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് നേടിയത്. ഒരു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സെഞ്ച്വറിയോടെ ക്രീസിൽ ഉറച്ച് നിന്ന ബെൻ സ്റ്റോക്സ് (135) വാലറ്റത്തെ കൂട്ടുപിടിച്ചാണ് ഓസീസിനെ തറപറ്റിച്ചത്. പരമ്പര 1-1ന് സമനിലയിലാണ്.