LiveTV

Live

Cricket

വാതുവെപ്പ്; ഹോങ്കോങ് താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്

ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക്

വാതുവെപ്പ്; ഹോങ്കോങ് താരങ്ങള്‍ക്ക് ഐ.സി.സിയുടെ  വിലക്ക്

ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് രണ്ട് ഹോങ്കോങ് താരങ്ങൾക്ക് ഐ.സി.സിയുടെ വിലക്ക്. ഹോങ്കോങിന്റെ ഇർഫാൻ അഹമദ്, സഹോദരൻ നദീം അഹമദ് എന്നിവർക്കാണ് രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. മറ്റൊരു ഹോങ്കോങ് താരം ഹസീബ് അംജദിന് 5 വർഷത്തെ വിലക്കും ലഭിച്ചു.

ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക്. ഹോങ്കോങിന്റെ സ്കോട്ലാന്റ്, കാനഡ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങൾക്കിടെയാണ് ഇവര്‍ വാതുവെപ്പ് നടത്തിയതായി തെളിഞ്ഞത്.

6 അന്താരാഷ്ട്ര ഏകദിനങ്ങളും എട്ട് ടി20യും ഇർഫാൻ അഹമദ് ഹോങ്കോങിനായി കളിച്ചിട്ടുണ്ട്. സഹോദരനായ നദീം അഹമദ് 25 ഒ.ഡി.ഐയിലും 24 ടി20യിലും ടീമിനായി പാഡണിഞ്ഞിട്ടുണ്ട്.