LiveTV

Live

Cricket

പുറത്തായത് പൂജ്യത്തിന്; അപൂര്‍വ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം   

പുറത്തായത് പൂജ്യത്തിന്; അപൂര്‍വ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം   

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് വിന്‍ഡീസ് ബാറ്റ്സ്മാന്‍ മിഗ്വയ്ല്‍ കമിന്‍സ്. റണ്ണൊന്നുമെടുക്കാതെ കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിച്ച ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കമ്മിന്‍സിനെ തേടിയെത്തിയത്. പത്താമനായി ക്രീസിലെത്തിയ കമിന്‍സ് ക്യാപ്റ്റണ്‍ ജേസണ്‍ ഹോള്‍ഡര്‍ക്കൊപ്പം 41 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായെങ്കില്‍ സ്വന്തം അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.

45 പന്തുകളാണ് കമിന്‍സ് നേരിട്ടത്. 95 മിനുറ്റാണ് ക്രീസില്‍ നിന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ക്രീസില്‍ ചെലവഴിച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ഡക്ക് എന്ന റെക്കോര്‍ഡ് കമിന്‍സിന്റെ പേരിലായി. എന്നാല്‍ കമിന്‍സിനും മുന്നില്‍ മറ്റൊരാളുണ്ട്. 101 മിനുറ്റില്‍ ക്രീസില്‍ നിന്ന് പൂജ്യനായി മടങ്ങിയ ന്യൂസിലാന്‍ഡിന്‍റെ ഗഫ് അലോട്ടാണ് ഇങ്ങനെയൊരു റെക്കോര്‍ഡില്‍ മുന്നില്‍ നില്‍ക്കുന്നത്.

1999ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അലോട്ട് ഇത്രയും സമയം ക്രീസില്‍ നിന്നത്. അതേസമയം വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയത്തിലോട്ട് നീങ്ങുകയാണ്. ഇന്നലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 260 റണ്‍സിന്‍റെ ലീ‍ഡായി.