LiveTV

Live

Cricket

ഇതെന്തൊരു കളി!  അമ്പരന്ന് ക്രിക്കറ്റ് പ്രേമികള്‍  

കൃഷ്ണപ്പ ഗൗതത്തിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ മികവില്‍ ഷിമോഗ ലയൺസിനെതിരായ മൽസരത്തിൽ ബെല്ലാരി ടസ്കേഴ്സ് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.

ഇതെന്തൊരു കളി!  അമ്പരന്ന് ക്രിക്കറ്റ് പ്രേമികള്‍  

ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച പ്രകടനവുമായി കൃഷ്ണപ്പ ഗൗതം. കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഓള്‍റൗണ്ട് പ്രകടനമാണ് കൃഷ്ണപ്പയെ താരമാക്കുന്നത്. 56 പന്തിൽ 13 സിക്സും ഏഴു ഫോറും സഹിതം പുറത്താകാതെ 134 റൺസ്, നാല് ഓവറിൽ 15 റൺസ് വഴങ്ങി എട്ടു വിക്കറ്റ്, ഇതിനു പുറമെ രണ്ടു കിടിലൻ ക്യാച്ചുകളും. ഇതാണ് കൃഷ്ണപ്പ ഗൗതമിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനം.

കൃഷ്ണപ്പ ഗൗതത്തിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ മികവില്‍ ഷിമോഗ ലയൺസിനെതിരായ മൽസരത്തിൽ ബെല്ലാരി ടസ്കേഴ്സ് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. മഴ മൂലം മത്സരം 17 ഓവറായി ചുരുക്കിയ മത്സരത്തില്‍ ബെല്ലാരി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ ഷിമോഗയെ 133 റണ്‍സിന് പുറത്താക്കി ബെല്ലാരി വിജയമാഘോഷിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് താരമായ കൃഷ്ണപ്പ ഇന്ത്യന്‍ ടി20 ടീമിലേക്ക് താന്‍കൂടിയുണ്ടെന്ന് തെളിയിക്കുകയാണ്. 2020 ലോകകപ്പ് മുന്നില്‍കണ്ട് ടീമിനെ സജ്ജമാക്കുന്ന ഇന്ത്യക്ക് കൃഷ്ണപ്പ ഗൗതമിനെപ്പോലൊരു താരം മുതല്‍കൂട്ടാവും.