LiveTV

Live

Cricket

ആഷസില്‍ ആസ്‌ട്രേലിയയുടെ പ്രതികാരം

179ന് പുറത്തായ ആസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 67ന് പുറത്താക്കി

ആഷസില്‍ ആസ്‌ട്രേലിയയുടെ പ്രതികാരം

മൂന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 67 റണ്‍സിന് പുറത്താക്കി ആസ്‌ട്രേലിയ. ഒന്നാം ഇന്നിംങ്‌സില്‍ 179 റണ്‍സിന് ആസ്‌ട്രേലിയ പുറത്തായിരുന്നു. ഇതിന്റെ മറുപടിയിലാണ് ഇംഗ്ലണ്ട് വെറും 67 റണ്‍സില്‍ പുറത്തായിരിക്കുന്നത്. ഹാസില്‍വുഡ് അഞ്ച് വിക്കറ്റും കുമ്മിന്‍സ് മൂന്നുവിക്കറ്റും നേടി.

ആറ് വിക്കറ്റ് നേടി ആര്‍ച്ചറാണ് ആസ്‌ട്രേലിയയുടെ അന്തകനായതെങ്കില്‍ കുമ്മിന്‍സും ഹാസില്‍വുഡും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ പങ്കിട്ടെടുത്തത്. വിക്കറ്റ് കീപ്പര്‍ ഡെന്‍ലിക്ക്(12) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടക്കാനായത്. അവസാന ആറ് വിക്കറ്റുകള്‍ വെറും 22 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

അച്ചടക്കമുള്ള ബൗളിങിലൂടെയായിരുന്നു ഓസീസ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ ഓരോന്നോരോന്നായി വീഴ്ത്തിയത്. വൈഡോ നോ ബോളോ ഒന്നു പോലും പോയില്ല. ലെഗ് ബൈയായി നല്‍കിയ മൂന്ന് റണ്ണായിരുന്നു ആകെയുള്ള എക്‌സ്ട്രാ റണ്ണുകള്‍. 1948 ന് ശേഷം ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌കോറില്‍ ഒതുക്കിയ ശേഷമാണ് ഓസീസ് ബൗളര്‍മാര്‍ ഏറ് നിര്‍ത്തിയത്. വെറും 27.5 ഓവര്‍ മാത്രമായിരുന്നു ഇംഗ്ലണ്ട് ടീം ബാറ്റു ചെയ്തത്.