LiveTV

Live

Cricket

കരീബിയ പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

ടീമെന്ന നിലയിൽ നിലവില്‍ ഇന്ത്യക്ക് ആധിയൊന്നുമില്ല

കരീബിയ പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

വെസ്റ്റ് ഇൻഡീസ് പൂർണ്ണമായും കീഴടക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഏകദിന - ടി20 പരമ്പരകൾ തൂത്തുവാരിയ ടീം ഇന്ത്യ, ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടെസ്റ്റിന് ഇറങ്ങും. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലാണ് രണ്ട് ടെസ്റ്റ് മാച്ചുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അരങ്ങറുന്നത്.

ടെസ്റ്റ് റാങ്ക് പട്ടികയില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ച നായകൻ വിരാട് കോഹ്‍ലി, വിന്‍ഡീസിനെതിരായ ആദ്യ മത്സരം ജയിച്ചാൽ മുൻ ക്യാപ്റ്റൻ‍ എം.എസ് ധോണിയുടെ 27 ടെസ്റ്റ് വിജയമെന്ന റെക്കോർഡിനൊപ്പമെത്തും. ടീമെന്ന നിലയിൽ ഇന്ത്യക്ക് ആധിയൊന്നുമില്ല. കോഹ്‍ലിക്ക് പുറമെ, ചേത്വേശ്വർ പൂജാര, കെ.എൽ രാഹുൽ, രോഹിത്ത് ശർമ, റിഷഭ് പന്ത് എന്നിവരടങ്ങുന്ന ബാറ്റിങ് നിര ശക്തമാണ്. എന്നാൽ ജെയ്സൻ ഹോൾഡർ നയിക്കുന്ന വിൻഡീസ് പ്രവചനങ്ങൾക്ക് അതീതരാണ്.

പേസിനെ തുണക്കുന്ന വിവിയൻ റിച്ചാർഡ്സിലെ പിച്ചുകളിൽ എന്ത് തന്ത്രമായിരിക്കും കോഹ്‍ലി നടപ്പിലാക്കുന്നത് എന്ന് കണ്ടറിയണം. ഇവിടെ അവസാനമായി ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് ടീം രണ്ട് ഇന്നിങ്സുകളിലുമായി യഥാക്രമം 187, 132 എന്നീ റൺസാണ് സ്കോർ ചെയ്തത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ളതാണ് വിൻഡീസിനെതിരായ പോരാട്ടം എന്ന പ്രത്യേകതയും ടൂർണമെന്റിനുണ്ട്.

നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും, മൂന്ന് മത്സങ്ങളുടെ ഏകദിനം 2-0നും ഇന്ത്യ തൂത്തുവാരിയിരുന്നു. ഒരു ഓ.ഡി.ഐ മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം

ഇന്ത്യൻ സ്ക്വോഡ്: Virat Kohli (ക്യാപ്റ്റൻ), Mayank Agarwal, KL Rahul, Cheteshwar Pujara, Hanuma Vihari, Ajinkya Rahane, Rohit Sharma, Rishabh Pant (വിക്കറ്റ് കീപ്പർ), Kuldeep Yadav, Ravichandran Ashwin, Ravindra Jadeja, Ishant Sharma, Mohammed Shami, Jasprit Bumrah, Umesh Yadav, Bhuvneshwar Kumar, Wriddhiman Saha (വിക്കറ്റ് കീപ്പർ).