LiveTV

Live

Cricket

ഷെഹ്സാദിന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്

ആഗസ്റ്റ് പതിനൊന്നിന് ഷെഹ്സാദുമായുള്ള കരാർ അനിശ്ചിത കാലത്തേക്ക് ക്രിക്കറ്റ് ബോർഡ് റദ്ദ് ചെയ്യുകയുണ്ടായി.

ഷെഹ്സാദിന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്

അഫ്ഗാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് ഷെഹസാദിനെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിലക്കി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് ബോര്‍ഡിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് താരത്തെ ഒരു വർഷത്തേക്ക് വിലക്കിയത്. എ.സി.ബിയുടെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കളിക്കാർക്കായുള്ള ക്രിക്കറ്റ് ബോർഡിന്റെ പെരുമാറ്റം ചട്ടം ലംഘിച്ചതിന് ഡിസിപ്ലിൻ കമ്മറ്റിയാണ് ഷെഹ്സാദിന് വിലക്കേർപ്പെടുത്തിയത്. ബോർഡിന്റെ അനുമതി വാങ്ങാതെ ഷെഹ്‍സാദ് പലതവണ വിദേശ യാത്ര നടത്തിയെന്ന് എ.സി.ബി പറഞ്ഞു.

നേരത്തെ, ലോകകപ്പ് ക്രിക്കറ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഷെഹ്‍സാദിനെ ടീമിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ടീമിൽ നിന്നും പുറത്താക്കിയതിനെതിരെ താരം രംഗത്ത് വരികയും ചെയ്തു. ആഗസ്റ്റ് പതിനൊന്നിന് ഷെഹ്സാദുമായുള്ള കരാർ അനിശ്ചിത കാലത്തേക്ക് ക്രിക്കറ്റ് ബോർഡ് റദ്ദ് ചെയ്യുകയുണ്ടായി.