LiveTV

Live

Cricket

നെക്ക് ഗാര്‍ഡില്ലാതെ ക്രീസിലിറങ്ങേണ്ടതില്ലെന്ന് ആസ്ത്രേലിയ

ആസ്ത്രേലിയൻ ക്രിക്കറ്ററായിരുന്ന ഫിലിപ് ഹ്യൂസ് 2014ൽ ക്രീസിൽ ഏറ് കൊണ്ട് മരണപ്പെട്ടതിന് പിന്നാലെ, നിരവധി സുരക്ഷ ക്രമീകരണങ്ങൾ ആസ്ത്രേലിയൻ ക്രിക്കറ്റ് ബോർഡ് അവതരിപ്പിച്ചിരുന്നു

നെക്ക് ഗാര്‍ഡില്ലാതെ ക്രീസിലിറങ്ങേണ്ടതില്ലെന്ന് ആസ്ത്രേലിയ

പേസ് ബൗളർമാരിൽ നിന്നും കുതിച്ച് എത്തുന്ന പന്തേറില്‍ നിന്നും ബാറ്റ്സമാൻമാർക്ക് കൂടുതൽ സുരക്ഷ ആവശ്യമാണെന്ന അഭിപ്രായം ശക്തമാകുന്നു. ഏറ്റവും ഒടുവിലായി ഒസീസ് താരം സ്റ്റീവ് സ്മിത്ത് ഏറ് കൊണ്ട് ക്രീസിൽ വീണതിന് ശേഷം, ഹെൽമറ്റിന് പുറമെ കഴുത്തും കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള കവചം ബാറ്റ്സ്മാന്‍മാര്‍ക്ക് നിർബന്ധമാക്കണമെന്നാണ് ആസ്ത്രേലിയൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

നെക്ക് ഗാര്‍ഡില്ലാതെ ക്രീസിലിറങ്ങേണ്ടതില്ലെന്ന് ആസ്ത്രേലിയ

രണ്ടാം ആഷസ് മത്സരത്തിനിടെയാണ് ഇംഗ്ലണ്ടിന്റെ ജോഫ്രാ ആർച്ചറിന്റെ ബൗൺസർ കഴുത്തില്‍ കൊണ്ട് സ്മിത്ത് വീണത്. തുടർന്ന് കളം വിട്ട താരം വീണ്ടും ബാറ്റ് ചെയ്യാൻ എത്തുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് അടുത്ത മത്സരത്തിൽ നിന്നും സ്മിത്ത് വിട്ടുനിൽക്കും.

നെക്ക് ഗാര്‍ഡില്ലാതെ ക്രീസിലിറങ്ങേണ്ടതില്ലെന്ന് ആസ്ത്രേലിയ

ആസ്ത്രേലിയൻ ക്രിക്കറ്ററായിരുന്ന ഫിലിപ് ഹ്യൂസ് 2014ൽ ക്രീസിൽ ഏറ് കൊണ്ട് മരണപ്പെട്ടതിന് പിന്നാലെ, നിരവധി സുരക്ഷ ക്രമീകരണങ്ങൾ ആസ്ത്രേലിയൻ ക്രിക്കറ്റ് ബോർഡ് അവതരിപ്പിച്ചിരുന്നു. തലക്ക് പുറമെ കഴുത്തിന് സുരക്ഷ ഒരുക്കുന്ന സ്റ്റെം ഗാർഡ് എന്ന സംവിധാനം പിന്നീട് അവതരിപ്പിച്ചെങ്കിലും, അത് നിർബന്ധമാക്കിയിരുന്നില്ല. സ്മിത്തിന്റെ വീഴ്ച്ചക്ക് ശേഷം സ്റ്റെം ഗാർഡ് ആസ്ത്രേലിയൻ ബാറ്റ്സ്മാൻമാർക്ക് നിർബന്ധമാക്കും.