LiveTV

Live

Cricket

‘ജമ്മു കശ്മീര്‍ താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ തയ്യാര്‍’

കഴിഞ്ഞ വർഷമാണ് ജെ & കെ ടീമിന്റെ പരിശീലകനായി ഇർഫാൻ പത്താനെ നിയമിച്ചത്.

‘ജമ്മു കശ്മീര്‍ താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ തയ്യാര്‍’

ജമ്മു കശ്മീരിൽ നിന്നള്ള കളിക്കാരെ സഹായിക്കാൻ എല്ലാ അർഥത്തിലും ബി.സി.സി.ഐ ശ്രമിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടറും, ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ഇർഫാൻ പത്താൻ. പ്രദേശത്തെ നിലവിലുള്ള സാഹചര്യങ്ങൾ മാറുമെന്നും പത്താൻ പ്രത്യാശ പ്രകടിപ്പിച്ചു.

‘ജമ്മു കശ്മീര്‍ താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ തയ്യാര്‍’

ഈ സീസണിനായി ടീം കഠിന പ്രയത്നം നടത്തി. എന്നാൽ അതിനിടയിൽ കർഫ്യൂ പ്രഖ്യാപിച്ചത് തിരിച്ചടിയാവുകയായിരുന്നു. തീർഥാടകർക്കും, ടൂറിസ്റ്റുകൾക്കും പുറമെ, സുരക്ഷാ കാരണങ്ങളാൽ കളിക്കാരോടും ശ്രീനഗർ വിടാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു.

സുരക്ഷാ ക്രമീകരണങ്ങള്‍ ശരിയായിക്കഴിഞ്ഞാല്‍, പരിശീലനം വീണ്ടും ആരംഭിക്കുമെന്ന് ജമ്മു കശ്മീര്‍ അതികൃധരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വർഷമാണ് ജെ & കെ ടീമിന്റെ പരിശീലകനായി ഇർഫാൻ പത്താനെ നിയമിച്ചത്.