LiveTV

Live

Cricket

ഇങ്ങനെയൊക്കെ ചെയ്യാമോ... ചര്‍ച്ചയായി സ്മിത്തിന്‍റെ ‘ലീവിങ്ങ്’; വീഡിയോ

ഈ രീതിക്ക് പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു

ഇങ്ങനെയൊക്കെ ചെയ്യാമോ... ചര്‍ച്ചയായി സ്മിത്തിന്‍റെ ‘ലീവിങ്ങ്’; വീഡിയോ

മഴ തടസപ്പെടുത്തിയ മൂന്നാം ദിനത്തില്‍ കാണികള്‍ക്ക് സ്റ്റീവ് സ്മിത്ത് വക ഒരു കിടിലന്‍ ട്രീറ്റ്. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി തികച്ച അദ്ദേഹം ഇത്തവണ ആ ബാറ്റിങ്ങ് മികവ് കൊണ്ടല്ല, മറിച്ച് വ്യത്യസ്തമായ ലീവിങ്ങ് ശൈലി കൊണ്ടാണ് കാണികള്‍ക്ക് വിരുന്നൊരുക്കിയത്.

രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ മികച്ച പ്രതിഭകള്‍ സൂക്ഷ്മമായി പന്തിനെ വീക്ഷിച്ച് ലീവ് ചെയ്യുന്നതില്‍ ശ്രദ്ധ നേടിയവരാണെങ്കില്‍ സ്മിത്ത് തന്‍റെ ശൈലി കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ലീവ് ചെയ്യുമ്പോള്‍ പന്ത് പിറകിലേക്ക് പോയ ശേഷം ബാറ്റ് കൊണ്ട് പ്രഹരിക്കുന്ന രീതിയില്‍ കാണിക്കുന്നതും ലീവ് ചെയ്ത ശേഷം വിക്കറ്റ് കീപ്പറുടെ നേരെ തിരിയുന്നതും തുടങ്ങി വ്യത്യസ്തമാണ് സ്മിത്തിന്‍റെ ലീവിങ്ങ്. ഈ രീതിക്ക് പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.