LiveTV

Live

Cricket

ലംബോര്‍ഗിനിയില്‍ വന്നിറങ്ങി പാണ്ഡ്യ സഹോദരന്മാര്‍; വിളി കേള്‍ക്കാതെ അകത്തേക്ക്... 

3.73 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനത്തിലാണ് പാണ്ഡ്യ സഹോദരന്മാരുടെ കറക്കം.

ലംബോര്‍ഗിനിയില്‍ വന്നിറങ്ങി പാണ്ഡ്യ സഹോദരന്മാര്‍; വിളി കേള്‍ക്കാതെ അകത്തേക്ക്... 

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ലംബോര്‍ഗിനി കാറാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യക്കൊപ്പാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോയില്‍ എത്തിയത്. 3.73 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനത്തിലാണ് പാണ്ഡ്യ സഹോദരന്മാരുടെ കറക്കം.

എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിയ ഹാര്‍ദ്ദികിനെ ആരോ ഒരാള്‍ ഹാര്‍ദ്ദിക്ക് സാര്‍, തൊട്ടുപിന്നാലെ എത്തിയ ക്രുണാല്‍ പാണ്ഡ്യയെ ക്രുണാല്‍ സാര്‍ എന്നു വിളിക്കുന്നതും കേള്‍ക്കാം. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ കേറിപ്പോകുന്നതാണ് വീഡിയോയിലുള്ളത്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചതായിരുന്നു ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക്.

എന്നാല്‍ ക്രുണാലിന് ടി20യില്‍ അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്.