LiveTV

Live

Cricket

വെറും 66 ടെസ്റ്റുകൊണ്ട് 200 ടെസ്റ്റില്‍ സച്ചിന്‍ നേടിയ റെക്കോഡിനൊപ്പമെത്തി ടിം സൗത്തി

വെറും 66 ടെസ്റ്റുകളിലെ 96 ഇന്നിങ്സുകളില്‍ നിന്നാണ് സൗത്തി ഇത്രയും സിക്‌സറുകള്‍ അടിച്ചുകൂട്ടിയത്.

വെറും 66 ടെസ്റ്റുകൊണ്ട് 200 ടെസ്റ്റില്‍ സച്ചിന്‍ നേടിയ റെക്കോഡിനൊപ്പമെത്തി ടിം സൗത്തി

സച്ചിന്റെ റണ്‍ റെക്കോഡുകള്‍ കോഹ്‌ലി മറികടക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ന്യൂസിലന്റ് ഓള്‍ റൗണ്ടര്‍ ടിം സൗത്തിയുടെ രംഗപ്രവേശം. സച്ചിന്റെ ഒരു ബാറ്റിംങ് റെക്കോഡ് അതിവേഗത്തില്‍ മറികടന്നാണ് സൗത്തി വാര്‍ത്തകളില്‍ നിറയുന്നത്. സച്ചിന്‍ 200 ടെസ്റ്റുകള്‍ കൊണ്ട് നേടിയ റെക്കോഡിനൊപ്പമാണ് വെറും 66 ടെസ്റ്റില്‍ സൗത്തി എത്തിയിരിക്കുന്നത്.

200 ടെസ്റ്റുകളിലെ 329 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന്‍ 69 സിക്സറുകള്‍ നേടിയത്. ഈ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ സൗത്തി എത്തിയിരിക്കുന്നത്. വെറും 66 ടെസ്റ്റുകളിലെ 96 ഇന്നിങ്സുകളില്‍ നിന്നാണ് സൗത്തി ഇത്രയും സിക്‌സറുകള്‍ അടിച്ചുകൂട്ടിയത്. ശ്രീലങ്കയ്ക്കെതിരെ ഗോളില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ധനഞ്ജയ ഡിസില്‍വയ്ക്കെതിരെ നേടിയ സിക്സോടെയാണ് സൗത്തി സച്ചിനൊപ്പമെത്തിയത്.

സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയെങ്കിലും ടെസ്റ്റില്‍ കൂടുതല്‍ സിക്‌സ് നേടിയവരുടെ പട്ടികയില്‍ 17-ാം സ്ഥാനത്താണ് സൗത്തി. 176 ടെസ്റ്റ് ഇന്നിങ്സുകളില്‍ നിന്ന് 107 സിക്സറുകള്‍ നേടിയ മുന്‍ കിവീസ് താരം ബ്രണ്ടന്‍ മക്കല്ലമാണ് മുന്നില്‍. 137 ഇന്നിങ്സുകളില്‍ നിന്ന് 100 സിക്സറുകള്‍ നേടിയ മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് രണ്ടാമതുണ്ട്. 104 ടെസ്റ്റിലെ 180 ഇന്നിങ്സുകളില്‍ നിന്ന് 91 സിക്സറുകള്‍ നേടിയ വീരേന്ദര്‍ സെവാഗാണ് ഇന്ത്യക്കാരുടെ പട്ടികയില്‍ മുന്നില്‍.