LiveTV

Live

Cricket

സ്വാതന്ത്ര്യ ദിനം സൈനികര്‍ക്കൊപ്പം ചിലവഴിച്ച് ‘ലെഫ്. കേണല്‍ ധോണി’

കശ്മീരിലെ സേവനത്തിന്‍റെ അവസാന ദിവസമാണ് ധോണി ലഡാക്കിലെത്തിയത്. മൂന്ന് ദിവസം അദ്ദേഹം അവിടെ സേവനമനുഷ്ഠിക്കും

സ്വാതന്ത്ര്യ ദിനം സൈനികര്‍ക്കൊപ്പം ചിലവഴിച്ച് ‘ലെഫ്. കേണല്‍ ധോണി’

വെസ്റ്റ് ഇന്‍റീസിനെതിരായ പരമ്പരയില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുകയും ലഫ്. കേണല്‍ കൂടിയായതിനാല്‍ ആ സമയം സൈന്യത്തിനൊപ്പം സേവനമനുഷ്ടിക്കുകയും ചെയ്ത മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി തന്‍റെ സ്വാതന്ത്ര ദിനം ലഡാക്കിലെ സൈനികര്‍ക്കൊപ്പം. 106 ടി.എ ബറ്റാലിയണിലാണ് ലെഫ്. കേണലായി ധോണി സേവനമനുഷ്ഠിക്കുന്നത്. കശ്മീരിലെ സേവനത്തിന്‍റെ അവസാന ദിവസമാണ് ധോണി ലഡാക്കിലെത്തിയത്. മൂന്ന് ദിവസം അദ്ദേഹം അവിടെ സേവനമനുഷ്ഠിക്കും.

ലഡാക്കിലെത്തിയ ധോണി സൈനികരുമായി സംവദിക്കുകയും ആര്‍മി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ചെയ്തു. ആര്‍മി സദ്ഭാവന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ച ധോണി ജവാന്മാര്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തി.