LiveTV

Live

Cricket

‘കോഹ്‌ലിക്കും അങ്ങനെ വിശ്വസിക്കുന്ന 100 കോടി ആളുകള്‍ക്കും മാപ്പ്’, സ്റ്റെയിന്‍ നിരാശനാണ്.... 

ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടി20 ടീമില്‍ അവസരം ലഭിക്കാത്തത്തിലെ അമര്‍ഷം രേഖപ്പെടുത്തി പേസര്‍ ഡെയില്‍ സ്റ്റെയിന്‍.

‘കോഹ്‌ലിക്കും അങ്ങനെ വിശ്വസിക്കുന്ന 100 കോടി ആളുകള്‍ക്കും മാപ്പ്’,  സ്റ്റെയിന്‍ നിരാശനാണ്.... 

ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടി20 ടീമില്‍ അവസരം ലഭിക്കാത്തത്തിലെ അമര്‍ഷം രേഖപ്പെടുത്തി പേസര്‍ ഡെയില്‍ സ്റ്റെയിന്‍. ട്വിറ്ററിലൂടെയായിരുന്നു താരം രംഗത്ത് എത്തിയത്. താങ്കളെ പ്രധാനപ്പെട്ട മത്സരത്തിനായി സെലക്ടർമാർ കാത്തുവെച്ചിരിക്കുകയാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സ്റ്റെയിന്‍ സെലക്ടര്‍മാരെ ഒന്നു കൊട്ടിയത്. ‘വിരാട് കോഹ്‌ലിക്കും അങ്ങനെ വിശ്വസിക്കുന്ന 100 കോടി ആളുകൾക്കും മാപ്പ്, സെലക്ടർമാരുടെ ഉദ്ദേശം അതല്ല,’ എന്നായിരുന്നു സ്റ്റെയിനിന്റെ മറുപടി.

ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചത്. സ്റ്റെയ്നെ ഒഴിവാക്കിയപ്പോള്‍ ടെംബ ബഹുമ, ബ്യോണ്‍ ഫോര്‍ട്യൂണ്‍, ആന്റിച്ച് നോര്‍ട്ടെ എന്നിവര്‍ ടി20 ടീമിലെത്തുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അടുത്തിടെ വിരമിച്ച അദ്ദേഹം നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായാണ് സ്റ്റെയിന്‍ തഴയപ്പെട്ടത്.

ടീം പ്രഖ്യാപന സമയത്തു സ്റ്റെയിനെ ഒഴിവാക്കിയതിനുള്ള കാരണം സെലക്ടർമാർ വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ, ആരോഗ്യപരമായ കാരണങ്ങളാലാണു സ്റ്റെയ്നെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന വിശദീകരണവുമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും രംഗത്തെത്തുകയായിരുന്നു.