LiveTV

Live

Cricket

വേണമെങ്കില്‍ പന്ത് ഹെല്‍മറ്റിനുള്ളിലും കയറും 

വേണമെങ്കില്‍ പന്ത് ഹെല്‍മറ്റിനുള്ളിലും കയറും 

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിന്റെ ഹെല്‍മറ്റിന് ഇടയില്‍ പന്ത് കുടുങ്ങിയത് കൗതുകമായി. കിവീസ് ഇന്നിങ്‌സിന്റെ 82ാം ഓവറിലായിരുന്നു സംഭവം. ലസിത് എമ്പുല്‍ദെനിയയുടെ പന്തിനെ ബോള്‍ട്ട് സ്വീപ് ഷോട്ടിന് ശ്രമിച്ചു. എന്നാല്‍, ടോപ് എഡ്ജ് ആയി പന്ത് ബോള്‍ട്ടിന്റെ ഹെല്‍മറ്റിന്റെ ഗ്രില്ലിന് ഇടയില്‍ കുടുങ്ങുകയായിരുന്നു. ഒരു നിമിഷം പന്ത് എങ്ങോട്ടാണ് പോയത് എന്നറിയാതെ ബോള്‍ട്ട് നിന്നത് ചിരി പടര്‍ത്തി. ഒടുവില്‍ ബോള്‍ട്ടിന്റെ ഹെല്‍മറ്റില്‍ നിന്നും പന്തെടുത്ത് കളി തുടര്‍ന്നു. ഇക്കാര്യം ഐ.സി.സി ട്വീറ്റ് ചെയ്തതേതാടെ രസകരമായ കമന്റുകളും പ്രവഹിക്കാന്‍ തുടങ്ങി.