LiveTV

Live

Cricket

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ മക്കല്ലത്തിന് ഇനി പുതിയ ചുമതല 

വെടിക്കെട്ട് ബാറ്റിങ് ശൈലിക്കുടമയായ മക്കല്ലം സ്ഥാനമേല്‍ക്കുമ്പോള്‍ കൊല്‍ക്കത്തന്‍ ക്യാമ്പും ആരാധകരും പ്രതീക്ഷയിലാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ മക്കല്ലത്തിന് ഇനി പുതിയ ചുമതല 

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യപരിശീലകനായി മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തിനെ നിയമിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തന്നെ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന്റെയും കോച്ചായി മക്കല്ലം സ്ഥാനമേൽക്കും.

ഇതാദ്യമായാണ് മക്കല്ലം ഐ.പി.എല്ലിൽ ഒരു ടീമിന്റെ പരിശീലകനാകുന്നത്. ഐ.പി.എല്ലിന് തുടക്കമിട്ട 2008ൽ കൊൽക്കത്തയ്ക്ക് വേണ്ടിയാണ് മക്കല്ലം ഐ.പി.എൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ തന്നെ പുറത്താകാതെ 158 റൺസും മക്കല്ലം നേടിയിരുന്നു. ഏവരെയും അമ്പരപ്പിച്ച ഇന്നിങ്സായിരുന്നു അത്. 2015 ഒക്ടോബർ മുതൽ ടീമിനെ പരിശീലിപ്പിച്ച ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മക്കല്ലത്തിന്റെ നിയമനം.

രണ്ടു തവണയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു മക്കല്ലം. 2008 മുതൽ 2010 വരെയും പിന്നീട് 2012–13 സീസണിലുമാണ് മക്കല്ലം കൊൽക്കത്ത ജഴ്സിയണിഞ്ഞിരുന്നത്. വെടിക്കെട്ട് ബാറ്റിങ് ശൈലിക്കുടമയായ മക്കല്ലം സ്ഥാനമേല്‍ക്കുമ്പോള്‍ കൊല്‍ക്കത്തന്‍ ക്യാമ്പും ആരാധകരും പ്രതീക്ഷയിലാണ്.