LiveTV

Live

Cricket

മലയാളി താരം അനീഷ് സ്റ്റാറായി; ഭിന്നശേഷിക്കാരുടെ ലോക ടി20 ഇന്ത്യക്ക്

പല തരത്തിലുള്ള ശാരീരിക പരിമിതികളുള്ള താരങ്ങളാണ് ടീമുകളിലുള്ളത്

മലയാളി താരം അനീഷ് സ്റ്റാറായി; ഭിന്നശേഷിക്കാരുടെ ലോക ടി20 ഇന്ത്യക്ക്

ഭിന്നശേഷിക്കാരുടെ ലോക ടി20 ക്രിക്കറ്റ് പരമ്പരയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇന്ത്യക്ക് കിരീടം. ആവേശകരമായ ഫൈനലില്‍ മലയാളി താരം അനീഷിന്‍റെ മികച്ച പ്രകടനത്തിലൂടെയുമാണ് ഇന്ത്യ വീജയികളായത്. ഇടം കയ്യന്‍ സ്പിന്നറായ അനീഷ് ഒരു വിക്കറ്റെടുക്കുകയും രണ്ട് റണ്ണൌട്ടിന് വഴിവെക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴിന് 180 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്ണെടുക്കാനെ സാധിച്ചുള്ളു.

മലയാളി താരം അനീഷ് സ്റ്റാറായി; ഭിന്നശേഷിക്കാരുടെ ലോക ടി20 ഇന്ത്യക്ക്

പല തരത്തിലുള്ള ശാരീരിക പരിമിതികളുള്ള താരങ്ങളാണ് ടീമുകളിലുള്ളത്. ഇംഗ്ലണ്ടിനും ഇന്ത്യക്കും പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, സിംബാബ്വെ, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണ് പരമ്പരയില്‍ പങ്കെടുത്തത്.

34 പന്തില്‍ 53 റണ്ണെടുത്ത രവീന്ദ്ര സാന്‍റെയുടെയും 11 പന്തുകളില്‍ നിന്ന് സുഗ്നേഷ് മഹേന്ദ്രനുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. മലയാളി താരം അനീഷ് രാജന് ബാറ്റ് ചെയ്യാന് ഇറങ്ങേണ്ടി വന്നില്ല.

മലയാളി താരം അനീഷ് സ്റ്റാറായി; ഭിന്നശേഷിക്കാരുടെ ലോക ടി20 ഇന്ത്യക്ക്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയിലാണ് തുടങ്ങിയത്. അലക്സ് ബ്രൌണ്‍ 44 റണ്‍സെടുത്ത് മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചു. പക്ഷെ മികച്ച ബൌളിങ്ങ് ഫീല്‍ഡിങ്ങ് പ്രകടനം കാഴ്ച വെച്ച ഇന്ത്യ കിരീടം കൈപ്പിടിയിലൊതുക്കുകയായിരുന്നു.