LiveTV

Live

Cricket

കൊഹ്‍ലി കരുത്തില്‍ ഇന്ത്യക്ക് പരമ്പര

കൊഹ്‍ലി 99 പന്തില്‍ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മഴ കാരണം രണ്ട് തവണ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കളി 35 ഓവറാക്കി ചുരുക്കിയിരുന്നു. 

കൊഹ്‍ലി കരുത്തില്‍ ഇന്ത്യക്ക് പരമ്പര

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന പരന്പര ഇന്ത്യക്ക്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കൊഹ്‍ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയുടെ ജയം.

കൊഹ്‍ലി 99 പന്തില്‍ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മഴ കാരണം രണ്ട് തവണ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കളി 35 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണെടുത്തത്. ക്രിസ് ഗെയില്‍ 41 പന്തില്‍ 72 റണ്‍സെടുത്തു.

മഴ നിയമപ്രകാരം 255 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു. ശ്രേയസ്സ് അയ്യര്‍ 65 റണ്‍സെടുത്തു.