LiveTV

Live

Cricket

ഇന്ത്യ വെസ്റ്റിന്‍ഡീസ് അവസാന ഏകദിനം ഇന്ന്

വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിനമത്സരമാണ് ഇന്ന് നടക്കുന്നത്.

ഇന്ത്യ വെസ്റ്റിന്‍ഡീസ് അവസാന ഏകദിനം ഇന്ന്

ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. പോര്‍ട്ട് ഓഫ് സ്‌പെയിന്‍ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം. പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഇന്ത്യ.

ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിനമത്സരമാണ് ഇന്ന് നടക്കുന്നത്.