LiveTV

Live

Cricket

ആദ്യം ശമ്പളം തരൂ, എന്നിട്ട് ബസില്‍ കയറാം; ഗ്ലോബല്‍ ടി20യില്‍ നാടകീയ രംഗങ്ങള്‍   

സാങ്കേതിക കാരണങ്ങളാലാണ് മത്സരം വൈകുന്നതെന്നാണ് അധികാരികള്‍ വിശദീകരിച്ചത്.

ആദ്യം ശമ്പളം തരൂ, എന്നിട്ട് ബസില്‍ കയറാം; ഗ്ലോബല്‍ ടി20യില്‍ നാടകീയ രംഗങ്ങള്‍   

കാനഡ ഗ്ലോബല്‍ ടി20യില്‍ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കളിക്കാര്‍ ഹോട്ടലില്‍ നിന്ന് തന്നെ പുറത്തിറങ്ങാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. യുവരാജ് സിങിന്റെ ടോറന്റോ നാഷണല്‍സും മോണ്‍ട്രിയല്‍ ടൈഗേഴ്‌സും തമ്മിലെ മത്സരം ഇക്കാരണം കൊണ്ട് രണ്ട് മണിക്കൂര്‍ വൈകി. ജിടി20യില്‍ ഏറെ കളിക്കാര്‍ക്കും ഇപ്പോഴും പണം ലഭിച്ചിട്ടില്ല.

പണം നല്‍കാതെ കളിക്കാനിറങ്ങില്ലെന്ന് പേര് വെളിപ്പെടുത്താത്ത കളിക്കാരെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മത്സരം രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. സാങ്കേതിക കാരണങ്ങളാലാണ് മത്സരം വൈകുന്നതെന്നാണ് അധികാരികള്‍ വിശദീകരിച്ചത്. അതേസമയം കളിക്കാരുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടോറന്റോ നാഷണല്‍സിന്റെ നായകനാണ് ഇന്ത്യന്‍ താരം യുവരാജ് സിങ്.

എന്നാല്‍ ഇന്നലത്തെ മത്സര ഇലവനില്‍ യുവരാജ് ഉണ്ടായിരുന്നില്ല. പരിക്കാണ് താരത്തിന് വിനയായത്. ശമ്പളം ലഭിക്കാത്ത പ്രശ്‌നങ്ങള്‍ ക്രിക്കറ്റില്‍ സാധാരണമാണെങ്കിലും ടി20പോലുള്ള മത്സരങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാണാറില്ല. പണം ലഭിക്കുന്നതിന് വേണ്ടിയാണ് ചില താരങ്ങള്‍ രാജ്യാന്തര മത്സരങ്ങള്‍ പോലും ഒഴിവാക്കി ടി20 ലീഗുകളില്‍ കളിക്കുന്നത് തന്നെ.

Also read: ഗ്ലോബല്‍ ടി20 ലീഗില്‍ ഒത്തുകളിക്കാനാവശ്യപ്പെട്ടു; പേര് സഹിതം വെളിപ്പെടുത്തി ഉമര്‍ അക്മല്‍