LiveTV

Live

Cricket

ഹാഷിം അംല ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലോകത്താകമാനമുള്ള ടി20 ലീഗുകളില്‍ സജീവമാകാനാണ് അംലയുടെ പദ്ദതി

ഹാഷിം അംല ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. പതിനഞ്ച് വര്‍ഷത്തെ ക്രിക്കറ്റ് കരിയറ‌ിനാണ് അംല അവസാനം കുറിച്ചത്. ദക്ഷിണാഫ്രിക്കക്കായി 124 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 9282 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇത് ഇപ്പോള്‍ സജീവമായുള്ള ഒരു ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണ്. 178 ഏകദിനങ്ങളില്‍ നിന്നും എണ്ണായിരത്തിലധികം റണ്‍സ് അടിച്ചെടുക്കാനും അംലക്കായി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലോകത്താകമാനമുള്ള ടി20 ലീഗുകളില്‍ സജീവമാകാനാണ് അംലയുടെ പദ്ദതി. ഐ.പി.എല്ലിലെ മുന്‍ കിങ്സ് ഇലവന്‍ താരമായിരുന്നു ഡര്‍ബനില്‍ നിന്നുള്ള ഈ പ്രൊട്ടീസ് ക്രിക്കറ്റര്‍