LiveTV

Live

Cricket

ജോലിയില്ല, അവസരങ്ങളുമില്ല,ആകെ നിരാശ; സങ്കടം തുറന്ന് പറഞ്ഞ് സിംബാബ്‌വെ ക്രിക്കറ്റര്‍ 

സിംബാബ്‍വെ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിയെങ്കിലും ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള അനുവാദമങ്കിലും തങ്ങള്‍ക്ക് തന്നുകൂടെയെന്നും റാസ നേരത്തെ ചോദിച്ചിരുന്നു

ജോലിയില്ല, അവസരങ്ങളുമില്ല,ആകെ നിരാശ; സങ്കടം തുറന്ന് പറഞ്ഞ് സിംബാബ്‌വെ ക്രിക്കറ്റര്‍ 

സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്താക്കിയതിനും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ കളിക്കുന്നതില്‍ വിലക്കിയതിനും പിന്നാലെ ഐ.സി.സിക്കെതിരെ വിമര്‍ശവുമായി സിംബാബ്‌വെ ക്രിക്കറ്റര്‍ സിക്കന്ദര്‍ റാസ. താരം നേരത്തെയും ഐ.സി.സിക്കെതിരെ രംഗത്തുവന്നിരുന്നു. സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഐ.സി.സിയുടെ നടപടി.

ഐസിസിയുടെ നീക്കത്തില്‍ സ്തബ്ധനായെന്ന് പറഞ്ഞാണ് അദ്ദേഹം ട്വീറ്റ് തുടങ്ങുന്നത്. ഐസിസിയുടെ ഭാഗത്ത് നിന്ന് ഇത്തരം 'സര്‍പ്രൈസുകളുണ്ടെങ്കില്‍' പറയാന്‍ മടിക്കേണ്ടെന്നും എല്ലാവരെയും പുറത്താക്കിയതിനാല്‍ ഇനി ഞങ്ങളുടെ തൊഴില്‍രഹിത ജീവിതം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് നോക്കാമെന്നും റാസ പറയുന്നു. ജോലിയും അവരങ്ങളുമില്ലാത്ത നിരാശ ബാധിച്ച ക്രിക്കറ്റര്‍ എന്ന് പറഞ്ഞാണ് റാസ ട്വീറ്റ് അവസാനിപ്പിക്കുന്നത്. സിംബാബ്‌വെക്ക് പകരമായി നമീബിയയൊണ് ഐ.സി.സി പുതുതായി ഉള്‍പ്പെടുത്തിയത്. നൈജീരിയയും യോഗ്യതാ മത്സരങ്ങള്‍ക്കുണ്ടാവും.

സിംബാബ്‍വെ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിയെങ്കിലും ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള അനുവാദമങ്കിലും തങ്ങള്‍ക്ക് തന്നുകൂടെയെന്നും റാസ നേരത്തെ ചോദിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ നിയമങ്ങള്‍ പ്രകാരം ഓരോ രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ സിംബാബ്‍വെ ക്രിക്കറ്റ് ബോര്‍ഡില്‍ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് ഐ.സി.സി പറയുന്നത്.

Also read: ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് മറ്റു ജോലിക്ക് പോകണോ ? വേദനയോടെ സിംബാബ്‍വെ താരം