LiveTV

Live

Cricket

ഗ്ലോബല്‍ ടി20 ലീഗില്‍ ഒത്തുകളിക്കാനാവശ്യപ്പെട്ടു; പേര് സഹിതം വെളിപ്പെടുത്തി ഉമര്‍ അക്മല്‍ 

കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ലീഗിലാണ് ഒത്തുകളിക്കാനായി തന്നോട് ആവശ്യപ്പെട്ടെന്ന് പാക് താരം വെളിപ്പെടുത്തിയിരിക്കുന്നത്. 

ഗ്ലോബല്‍ ടി20 ലീഗില്‍ ഒത്തുകളിക്കാനാവശ്യപ്പെട്ടു; പേര് സഹിതം വെളിപ്പെടുത്തി ഉമര്‍ അക്മല്‍ 

ഒത്തുകളി വിവാദം ക്രിക്കറ്റിനെ വിടാതെ പിന്തുടരുന്നു. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ലീഗിലാണ് ഒത്തുകളിക്കാനായി തന്നോട് ആവശ്യപ്പെട്ടതെന്ന് പാക് ഓള്‍റൗണ്ടര്‍ ഉമര്‍ അക്മല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒത്തുകളിക്കാനാവശ്യപ്പെട്ടവന്റെ പേര് സഹിതമാണ് ഉമര്‍ അക്മലിന്റെ വെളിപ്പെടുത്തല്‍. ജിയോ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍ പാക് താരം മന്‍സൂര്‍ അക്തറാണ് തന്നോട് ഒത്തു കളിക്കാനാവ ശ്യപ്പെട്ടതെന്ന് ഉമര്‍ അക്മല്‍ പറയുന്നു. വിന്നിപെഗ് ഹാക്വസ് എന്ന ടീമിന് വേണ്ടിയാണ് ഉമര്‍ അക്മല്‍ ഈ ലീഗില്‍ കളിക്കുന്നത്. മന്‍സൂര്‍ അക്തര്‍ ഈ ടീമിന്റെ ഒഫീഷ്യലുമാണ്. നിരവധി മുന്‍ പാക് കളിക്കാരും ഇന്ത്യയുടെ യുവരാജ് സിങും വിന്‍ഡീസിന്റെ ക്രിസ് ഗെയിലും ന്യൂസിലാന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലവുമൊക്കെ കളിക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.

ഒത്തുകളിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ട കാര്യം ഉമര്‍ അക്മല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനേയും ജിടി20 അധികൃതരെയും അറിയിച്ചു. സംഭവം വാര്‍ത്തയായതിന് പിന്നാലെ ടൂര്‍ണമെന്റിലെ അഴിമതിവിരുദ്ധ വിഭാഗം അക്മലുമായി ബന്ധപ്പെട്ടു. പാകിസ്താനായി 19 ടെസ്റ്റുകളും 41 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് മന്‍സൂര്‍ അക്തര്‍. വലം കയ്യന്‍ ബാറ്റ്‌സ്മാനായ അക്തര്‍ 1980-90 വര്‍ഷങ്ങളിലാണ് പാകിസ്താന് വേണ്ടി ബാറ്റേന്തിയിരുന്നത്.