LiveTV

Live

Cricket

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് റിഷബ് പന്ത് 

ടി20യില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ത്ത് യുവതാരം റിഷബ് പന്ത്.

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് റിഷബ് പന്ത് 

ടി20യില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ത്ത് യുവതാരം റിഷബ് പന്ത്. ധോണിയുടെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന പന്തിന് ഇതൊരു നേട്ടവുമായി. ടി20യില്‍ ഇന്ത്യക്കായി ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് പന്ത് നേടിയത്.

വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ടി20യിലായിരുന്നു ധോണിയെ മറികടന്ന പന്തിന്റെ നേട്ടം. 42 പന്തില്‍ പുറത്താകാതെ 65 റണ്‍സാണ് പന്ത് നേടിയത്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ധോണി നേടിയ 56 റണ്‍സായിരുന്നു ടി20യിലെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. നാല് വീതം ഫോറുകളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന പന്തിന് മൂന്നാം മത്സരത്തിലെ അര്‍ദ്ധ സെഞ്ച്വറി അടുത്ത മത്സരങ്ങള്‍ക്കുള്ള പിടിവള്ളിയായി.

മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ജയം. ഏഴ് വിക്കറ്റിനാണ് വിന്‍ഡീസിനെ ഇന്ത്യ തോല്‍പിച്ചത്. അര്‍ദ്ധ സെഞ്ച്വറിയുമായി(59) നായകന്‍ വിരാട് കോഹ് ലി, പന്തിന് പിന്തുണകൊടുത്തു. അതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി.