LiveTV

Live

Cricket

ഉഗ്രന്‍ ഓള്‍റൗണ്ടര്‍ പ്രകടനം; ആസ്‌ട്രേലിയയെ വിറപ്പിക്കാന്‍ ആര്‍ച്ചര്‍ 

ജോഫ്ര ആര്‍ച്ചറെന്ന വജ്രായുധത്തെയാണ് ഇംഗ്ലണ്ട് ആസ്‌ട്രേലിയക്കായി കരുതിവെച്ചിരിക്കുന്നത്.

ഉഗ്രന്‍ ഓള്‍റൗണ്ടര്‍ പ്രകടനം; ആസ്‌ട്രേലിയയെ വിറപ്പിക്കാന്‍ ആര്‍ച്ചര്‍ 

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റ ഇംഗ്ലണ്ട് തുറുപ്പുചീട്ടിനെ ഉള്‍പ്പെടുത്തി രണ്ടാം ടെസ്റ്റിനൊരുങ്ങുന്നു. ജോഫ്ര ആര്‍ച്ചറെന്ന വജ്രായുധത്തെയാണ് ഇംഗ്ലണ്ട് ആസ്‌ട്രേലിയക്കായി കരുതിവെച്ചിരിക്കുന്നത്. പരിക്കറ്റ് ജയിംസ് ആന്‍ഡേഴ്‌സണ്‍ കളിക്കില്ലെന്നുറപ്പായതോടെ ആര്‍ച്ചര്‍ക്ക് അവസരം ലഭിക്കും.

ആഷ്‌സ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യ ടെസ്റ്റില്‍ അവസരം ലഭിച്ചിരുന്നില്ല. ഇതിനിടെ സസ്സെക്‌സ് സെക്കന്‍ഡ് ഇലവന് വേണ്ടി കളിച്ച ആര്‍ച്ചര്‍ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. 12.1 ഓവറെ ആര്‍ച്ചര്‍ എറിഞ്ഞുള്ളൂ. 27 റണ്‍സ് വിട്ടുകൊടുത്താണ് ആറ് പേരെ പുറത്താക്കിയത്. പോരാത്തതിന് ബാറ്റുകൊണ്ടും താരം തിളങ്ങി. 99 പന്തില്‍ 108 റണ്‍സും ആര്‍ച്ചറിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 84 പന്തില്‍ നിന്നാണ് ആര്‍ച്ചര്‍ സെഞ്ച്വറി കണ്ടെത്തുന്നത്.

മുന്‍ ആസ്‌ട്രേലിയന്‍ താരവും സസ്സെക്‌സ് ബൗളിങ് പരിശീലകനുമായ ഗില്ലസ്പി ആര്‍ച്ചറുടെ ബൗളിങ് മികവിനെ പുകഴ്ത്തി. ആര്‍ച്ചര്‍ ആഷസ് കളിക്കാന്‍ 100 ശതമാനവും സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ച്ചറിന്റെ ബൗണ്‍സറും ഇന്‍സ്വിങ്ങറുകള്‍ക്കും എതിര്‍ടീം ബാറ്റ്സ്മാന്മാര്‍ക്ക് ഉത്തരമില്ലായിരുന്നു.