LiveTV

Live

Cricket

ടെസ്റ്റിലെ അഞ്ച് ദിനവും ബാറ്റിങിനിറങ്ങി ഇംഗ്ലണ്ടിന്റെ റോര്‍റി ബേര്‍ണ്‍സ് 

ടെസ്റ്റിലെ അഞ്ച് ദിവസവും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ബാറ്റ്‌സ്മാന്മാരുടെ കൂട്ടത്തിലേക്കിനി ഇംഗ്ലണ്ടിന്റെ റോര്‍റി ബേണ്‍സും

ടെസ്റ്റിലെ അഞ്ച് ദിനവും ബാറ്റിങിനിറങ്ങി ഇംഗ്ലണ്ടിന്റെ റോര്‍റി ബേര്‍ണ്‍സ് 

ടെസ്റ്റിലെ അഞ്ച് ദിവസവും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ബാറ്റ്‌സ്മാന്മാരുടെ കൂട്ടത്തിലേക്കിനി ഇംഗ്ലണ്ടിന്റെ റോര്‍റി ബേണ്‍സും. ആഷസില്‍ ആസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ അഞ്ചാം ദിനത്തിലും ബാറ്റിങിന് അവസരം ലഭിച്ചപ്പോഴാണ് ബേണ്‍സിനെ തേടി ഇങ്ങനെയൊരു നേട്ടം. എന്നാല്‍ ഈ ഭാഗ്യം ലഭിക്കുന്ന ആദ്യ ബാറ്റ്‌സ്മാനൊന്നുമല്ല ബേണ്‍സ്.

കൃത്യമായിപ്പറഞ്ഞാല്‍ പത്താമത്തെ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഇംഗ്ലണ്ട് കളിക്കാരില്‍ നാലാമത്തേതും. ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയൊക്കെ ഈ ലിസ്റ്റിലുണ്ട്. ആഷസില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ ആദ്യ ദിനം തന്നെ പുറത്തായെങ്കിലും കളി തീരാന്‍ ഏതാനും ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ഓപ്പണറായി എത്തിയ ബേണ്‍സ് ആദ്യ ദിനം ബാറ്റ് ചെയ്തു. രണ്ടാം ദിനം മുഴുവനായും ബാറ്റ് ചെയ്ത താരം മൂന്നാം ദിനത്തിലാണ് പുറത്തായത്. ആ ഇന്നിങ്‌സില്‍ സെഞ്ച്വറിയും(133) നേടിയിരുന്നു.

എന്നാല്‍ നാലാം ദിനം തന്നെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സും ആരംഭിച്ചിരുന്നു. അവിടെയും ബേണ്‍സിന് അവസരം ലഭിച്ചു. ബേണ്‍സിനെ പുറത്താക്കാനായതുമില്ല. അതിനാല്‍ അഞ്ചാം ദിനത്തിലും താരം ബാറ്റിങ് തുടര്‍ന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പതിനൊന്ന് റണ്‍സെ ബേണ്‍സിന് നേടാനായുള്ളൂ. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് പുജാരക്ക് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്. ഇപ്പോഴത്തെ പരിശീലകന്‍ രവിശാസ്ത്രിയും ഈ ക്ലബ്ബിലുണ്ട് (1984ല്‍ ഇംഗ്ലണ്ടിനെതിരെ).