LiveTV

Live

Cricket

അരങ്ങേറ്റത്തില്‍ തന്നെ അമ്പരപ്പിച്ച് നവ്ദീപ്‌ സെയ്‌നി 

ഷമിയും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും അരങ്ങുവാഴുന്ന പേസ് ഡിപാര്‍ട്‌മെന്റിലാണ് നവ്ദീപ് സെയ്‌നിയും ഇപ്പോള്‍ വരവറിയിച്ചിരിക്കുന്നത്.

അരങ്ങേറ്റത്തില്‍ തന്നെ അമ്പരപ്പിച്ച് നവ്ദീപ്‌  സെയ്‌നി 

ഫ്‌ളോറിഡയില്‍ വിന്‍ഡീസിനെതിരെ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ തപ്പിത്തടഞ്ഞാണ് വിജയിച്ചതെങ്കിലും ശ്രദ്ധേയമായതൊരു അരങ്ങേറ്റക്കാരന്റെ പ്രകടനം. നവ്ദീപ് സെയ്നിയെന്ന 26കാരനാണ് ആ താരം. ഷമിയും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും അരങ്ങുവാഴുന്ന പേസ് ഡിപാര്‍ട്‌മെന്റിലാണ് നവ്ദീപ് സെയ്‌നിയും വരവറിയിച്ചിരിക്കുന്നത്. നാല് ഓവര്‍ എറിഞ്ഞ ഈ വലംകയ്യന്‍ ബൗളര്‍ ഒരു മെയ്ഡന്‍ അടക്കം 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.

അരങ്ങേറ്റത്തില്‍ തന്നെ അമ്പരപ്പിച്ച് നവ്ദീപ്‌  സെയ്‌നി 

വമ്പനടിക്കാരായ നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്മയര്‍, കിരണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് സെയ്‌നി പുറത്താക്കിയത്. ഇതില്‍ ഹെറ്റ്മയറിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുരുക്കി. ഐപിഎല്ലിലുള്‍പ്പെടെ മികച്ച പ്രകടനമാണ് സെയ്‌നി പുറത്തെടുക്കുന്നത്. കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീം അംഗമാണ് സെയ്‌നി. ഇവിടുത്തെ മികവാണ് താരത്തെ ടീമിലെത്തിച്ചത്. മികച്ച ഭാവിയുള്ള കളിക്കാരനാണ് സെയ്‌നിയെന്ന് നായകന്‍ വിരാട് കോഹ് ലി പറഞ്ഞു.

മത്സര ശേഷമാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തിലെ താരമായും തെരഞ്ഞെടുത്തത് സെയ്‌നിയെ തന്നെയായിരുന്നു. രണ്ടാം മത്സരം ഇന്ന് നടക്കും. ഫ്ലോറിഡ ടി20യില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 96 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 24 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ് ലി(19)മനീഷ് പാണ്ഡെ(19) എന്നിവരും സംഭാവന ചെയ്തു.