LiveTV

Live

Cricket

എന്റെ കൈയ്യിലും പോക്കറ്റിലും ഒന്നുമില്ല; പരിഹസിച്ച കാണികള്‍ക്ക് വാര്‍ണറുടെ മറുപടി 

ചിരിച്ചു കൊണ്ടുള്ള വാര്‍ണറുടെ മറുപടി കയ്യടിയോടെ കാണികള്‍ സ്വീകരിക്കുകയും ചെയ്തു

എന്റെ കൈയ്യിലും പോക്കറ്റിലും ഒന്നുമില്ല; പരിഹസിച്ച കാണികള്‍ക്ക് വാര്‍ണറുടെ മറുപടി 

ആഷസ് ടെസ്റ്റ് ഒരു ഭാഗത്ത് പുരോഗമിക്കുന്നുണ്ടെങ്കി ലും ആസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് നേരെയുള്ള ഇംഗ്ലീഷ് കാണികളുടെ കളിയാക്കലുകളും അതോടൊപ്പം മുന്നേറുന്നുണ്ട്. മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറുമാണ് കളിയാക്കലുകള്‍ക്ക് വിധേയമാകുന്നത്. കാരണം മറ്റൊന്നുമല്ല, പന്ത് ചുരണ്ടല്‍ വിവാദമാണ് ഇംഗ്ലീഷ് കാണികളെ ഇങ്ങനെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍.

എന്നാല്‍ തങ്ങളെ കളിയാക്കിയവരെ വെറുതെ വിടുന്നില്ല ഇരുവരും. ആദ്യ ദിനത്തില്‍ സ്മിത്ത് സെഞ്ച്വറിയടിച്ചാണ് പ്രതികാരം തീര്‍ത്തത്. സ്മിത്ത് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ കാണികള്‍ വേണ്ടുവോളം കൂവുന്നുണ്ടായിരുന്നു. രണ്ടാം ദിനത്തില്‍ വാര്‍ണര്‍ കളിയാക്കലുകാര്‍ക്ക് നല്‍കിയ മറുപടിയാണിപ്പോള്‍ ആരാധകരെ കൗതുകത്തിലാക്കുന്നത്. ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍, വാര്‍ണറുടെ കയ്യില്‍ സാന്‍ഡ് പേപ്പറുണ്ടെന്ന് വിളിച്ച് പറഞ്ഞായിരുന്നു കാണികള്‍ താരത്തെ പ്രകോപിപ്പിച്ചത്.

എന്നാല്‍, തന്റെ രണ്ട് കയ്യും പിറകിലേക്ക് കാണിച്ച്, തന്റെ രണ്ട് പോക്കറ്റും പുറത്തേക്ക് കാണിച്ച് ഒന്നുമില്ലെന്ന് പറഞ്ഞാണ് വാര്‍ണര്‍ അപ്പോള്‍ തന്നെ കാണികള്‍ക്ക് മറുപടി നല്‍കിയത്. ചിരിച്ചു കൊണ്ടുള്ള വാര്‍ണറുടെ മറുപടി കയ്യടിയോടെ കാണികള്‍ സ്വീകരിക്കുകയും ചെയ്തു.