LiveTV

Live

Cricket

പേരിന് പകരം ജേഴ്സിയില്‍ ‘ചാമ്പ്യന്‍’; ബ്രാവോക്ക് നേരെ കമന്റേറ്റര്‍

ബ്രാവോ എഴുതിയ ‘ചാമ്പ്യൻ’ എന്ന വീഡിയോ ഗാനം 2016ലാണ് പുറത്തിറങ്ങിയത്.

പേരിന് പകരം ജേഴ്സിയില്‍ ‘ചാമ്പ്യന്‍’;  ബ്രാവോക്ക് നേരെ കമന്റേറ്റര്‍

തന്റെ ഉശിരൻ ബൗളിങ് പ്രകടനം കൊണ്ട് ഫീൽഡിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച വിൻഡീസ് ഓൾറൗണ്ട് താരമാണ് ഡ്വെയ്ൻ ബ്രാവോ. വിക്കറ്റ് കിട്ടിയാലുള്ള ബ്രാവോയുടെ ആഘോഷത്തിനും ഇഷ്ടക്കാരേറെയാണ്. എന്നാൽ ജഴ്സിയിൽ പേരിന് പകരം ‘ചാമ്പ്യൻ’ എന്ന് രേഖപ്പെടുത്തിയതാണ് ബ്രാവോയെ വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുന്നത്.

കാനഡയിൽ വെച്ച് നടക്കുന്ന ഗ്ലോബൽ ടി20 ചാമ്പ്യൻഷിപ്പിനിടെയാണ് ബ്രാവോയുടെ ചാമ്പ്യൻ ജേഴ്സിക്ക് നേരെ വിമർശനമുയർന്നത്. കമന്ററി നടത്തുകയായിരുന്ന കിവീസ് ബൗളർ സെെമൻ ഡൗൾ ഇത് തുറന്ന് പറയുകയും ചെയ്തു. സ്വന്തം പേരാണ് ജേഴ്സിയിൽ ചേർക്കേണ്ടതെന്നും ആളുകൾ തിരിച്ചറിയാൻ അതാവശ്യമാണെന്നും ഡൗൾ പറയുകയുണ്ടായി. ഡ്വെെയ്ൻ ബ്രാവോ ആണിത്. ചാമ്പ്യൻ അല്ല. അല്ലങ്കിൽ എന്തിന്റെ ചാമ്പ്യൻ ആയിരിക്കുമിത് എന്നും കമന്ററിക്കിടെ താരം പറയുകയുണ്ടായി.

എന്നാൽ ഇതോടെ സോഷ്യൽ മീഡിയയിൽ മുൻ വിൻഡീസ് നായകനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരെത്തി. ബ്രാവോ എഴുതിയ ‘ചാമ്പ്യൻ’ എന്ന വീഡിയോ ഗാനം 2016ലാണ് പുറത്തിറങ്ങിയത്. വലിയ രാഷ്ട്രീയം പറയുന്ന ഗാനത്തിന്റെ ചുവട് പിടിച്ചാണ് താരം പേരിന് പകരം ചാമ്പ്യൻ എന്ന് ജേഴ്സിയിൽ ചേർത്തത്.