LiveTV

Live

Cricket

ആഷസില്‍ ഒസീസിന് ബാറ്റിങ് തകര്‍ച്ച

ആഷസില്‍ ഒസീസിന് ബാറ്റിങ് തകര്‍ച്ച

ആദ്യ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ആസ്ത്രേലിയക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ത്രേലിയക്ക് ആദ്യ ദിനം തീരുംമുന്നേ 122 റണ്‍സിന് 8 വിക്കറ്റുകളാണ് നഷ്ടമായത്. സ്റ്റുവാർട്ട് ബോർഡ് നാല് വിക്കറ്റ് എടുത്തു.

ഒസീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ 2 റൺസ് എടുക്കുന്നതിനിടെ കരുത്തനായ ഡേവിഡ് വാർണറെ (2) ആസ്ത്രേലിയക്ക് നഷ്ടമായി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ആസ്ത്രേലിയൻ നിരയിൽ സ്റ്റീവ് സ്മിത്ത് (68*) മാത്രമേ പിടിച്ച് നിന്നുള്ളു. ആറ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.

പീറ്റര്‍ സിഡിലും സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. നാല് വിക്കറ്റ് എടുത്ത സ്റ്റുവാര്‍ട്ട് ബോര്‍ഡും മൂന്ന് വിക്കറ്റെടുത്ത ക്രിസ് വോക്സുമാണ് ഒസീസ് നിരയുടെ നടുവൊടിച്ചത്. ബെൻ സ്റ്റോക്സ് ഒരു വിക്കറ്റെടുത്തു.