LiveTV

Live

Cricket

പരസ്ത്രീ ബന്ധം; ഇമാമുല്‍ ഹഖ് കുറ്റസമ്മതം നടത്തി മാപ്പ് പറഞ്ഞു

പെണ്‍കുട്ടികളുമായി ഇമാമുല്‍ ഹഖ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതോടെയാണ് അദ്ദേഹം വിവാദത്തിലായത്

പരസ്ത്രീ ബന്ധം; ഇമാമുല്‍ ഹഖ് കുറ്റസമ്മതം നടത്തി മാപ്പ് പറഞ്ഞു

പരസ്ത്രീ ബന്ധത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിന്ന് വിവാദങ്ങളില്‍ പെട്ട പാകിസ്താന്‍ ഓപ്പണര്‍ ഇമാമുല്‍ ഹഖ് കുറ്റസമ്മതം നടത്തി മാപ്പ് പറഞ്ഞു. പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് വസിം അക്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്. ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അക്രത്തിന്‍റെ പ്രതികരണം.

ചെയ്ത തെറ്റിന് ഇമാം ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ദിക്കുമെന്നും വസിം അക്രം പറഞ്ഞു. ഇത് ഒരു സ്വകാര്യ വിഷയമാണെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ പാലിക്കേണ്ട ചില അച്ചടക്കവും നിലവാരവും പാലിക്കുക തന്നെ വേണം. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താല്‍പര്യപ്പെടുന്നില്ല. എങ്കിലും പ്രതിനിധി എന്ന നിലയില്‍ പറയേണ്ടത് തന്‍റെ ഉത്തരവാദിത്വമാണ്.

പെണ്‍കുട്ടികളുമായി ഇമാമുല്‍ ഹഖ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചതോടെയാണ് അദ്ദേഹം വിവാദത്തിലായത്. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.