LiveTV

Live

Cricket

ഷൊയബ് മാലിക്കിന് ശേഷം ഇന്ത്യന്‍ വനിതയെ വിവാഹം കഴിക്കാനൊരുങ്ങി മറ്റൊരു പാക് താരം

പാകിസ്താന് വേണ്ടി ഒമ്പത് ടെസ്റ്റുകളും 53 ഏകദിനങ്ങളും ഹസന്‍ അലി കളിച്ചിട്ടുണ്ട്

ഷൊയബ് മാലിക്കിന് ശേഷം ഇന്ത്യന്‍ വനിതയെ വിവാഹം കഴിക്കാനൊരുങ്ങി മറ്റൊരു പാക് താരം

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷൊയബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹം കായിക ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, മറ്റൊരു പാക് ക്രിക്കറ്റ് താരം കൂടി ഇന്ത്യയില്‍ നിന്നും കല്യാണം കഴിക്കാന്‍ ഒരുങ്ങുന്നു.

പാകിസ്താന്‍ പേസ് ബൌളര്‍ ഹസന്‍ അലിയാണ് ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ഷമിയ അര്‍സു എന്ന ഹരിയാനക്കാരിയെയാണ് ഹസന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ലണ്ടനില്‍ പഠനം പൂര്‍ത്തിയാക്കിയ ഷമിയ മാതാപിതാക്കളുമൊത്ത് ദുബൈയിലാണ് താമസം. ദുബൈയില്‍ വച്ച് സൌഹൃദത്തിലായ ഇരുവരും വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു. ഇരുവരുടെയും നിക്കാഹ് ചടങ്ങുകള്‍ ആഗസ്റ്റ് 20ന് ദുബൈയില്‍ വച്ച് നടക്കും.

പാകിസ്താന് വേണ്ടി ഒമ്പത് ടെസ്റ്റുകളും 53 ഏകദിനങ്ങളും ഹസന്‍ അലി കളിച്ചിട്ടുണ്ട്. 2017ല്‍ ഇന്ത്യയെ തോല്‍പിച്ച് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോള്‍ അതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ഹസന്‍ അലി.