LiveTV

Live

Cricket

നാട്ടുകാരെ രക്ഷിക്കാനെത്തുന്ന ധോണിക്ക് പ്രത്യേകം സുരക്ഷയുടെ ആവശ്യമില്ലെന്ന് സൈനിക മേധാവി

“നിരവധി പേര്‍ക്ക്സുരക്ഷയൊരുക്കാനാണ് ധോണി കശ്മീരിലെത്തുന്നത്. അദ്ദേഹത്തിന് പ്രത്യേകം സുരക്ഷയുടെ ആവശ്യമില്ല”

നാട്ടുകാരെ രക്ഷിക്കാനെത്തുന്ന ധോണിക്ക് പ്രത്യേകം സുരക്ഷയുടെ ആവശ്യമില്ലെന്ന് സൈനിക മേധാവി

കശ്മീരില്‍ സൈനിക സേവനത്തിനെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംങ് ധോണിക്ക് പ്രത്യേകം സുരക്ഷയുടെ ആവശ്യമില്ലെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരില്‍ ധോണിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നതാണ് കരസേനാ മേധാവിയുടെ പ്രതികരണം. പാരച്യൂട്ട് റെജിമെന്റിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായാണ് ധോണി കശ്മീരില്‍ സൈനിക സേവനത്തിനെത്തുന്നത്.

സൈനിക സേവനത്തിന്റെ ഭാഗമായി 106 പാരാ ബറ്റാലിയനില്‍ പട്രോളിംങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ ധോണി നിര്‍വഹിക്കും. രണ്ടു മാസത്തെ സൈനിക സേവനത്തിന്റെ ഭാഗമായാണ് ധോണിയുടെ കശ്മീരിലേക്കുള്ള വരവ്. ജൂലൈ 31ന് കശ്മീരിലെത്തുന്ന ധോണി ആഗസ്ത് 15 വരെയുള്ള 16 ദിവസം പാരാ ബറ്റാലിയനിലുണ്ടാകും. ഇക്കാലത്ത് സൈനികര്‍ക്കൊപ്പമായിരിക്കും ധോമിയുടെ താമസം. നിലവില്‍ ബംഗളൂരുവില്‍ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലാണ് ധോണി.

നാട്ടുകാരെ രക്ഷിക്കാനെത്തുന്ന ധോണിക്ക് പ്രത്യേകം സുരക്ഷയുടെ ആവശ്യമില്ലെന്ന് സൈനിക മേധാവി

സൈന്യത്തിന്റെ പ്രാഥമിക പരിശീലനം നേടിയിട്ടുള്ളയാളാണ് ധോണി. ഈ ഉത്തരവാദിത്വവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ധോണിക്കാകും. ധോണിക്ക് പ്രത്യേകം സുരക്ഷയുടെ ആവശ്യമില്ല. മറിച്ച് 106 പാരമിലിറ്ററി ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നതുവഴി അദ്ദേഹം നിരവധി ജനങ്ങളുടെ സുരക്ഷ കൂടിയാണ് നിര്‍വഹിക്കുന്നത്.- ബിപിന്‍ റാവത്ത് പറയുന്നു.

ഏകദിന ലോകകപ്പിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായാണ് രണ്ട് മാസത്തേക്ക് സൈനിക സേവനത്തിന് പോകുന്നതായി ധോണി അറിയിക്കുന്നത്. ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ കൊടുമ്പിരി കൊണ്ട വേളയിലായിരുന്നു അപ്രതീക്ഷിതമായി ഈ പ്രഖ്യാപനമുണ്ടായത്. വെസ്റ്റിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പാണ് ധോണി ഇക്കാര്യം ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്.