LiveTV

Live

Cricket

ഔട്ടാകാതെ ഔട്ടായി യുവരാജിന്റെ വിചിത്ര പുറത്താകല്‍

യുവിയുടെ വിചിത്ര പുറത്താകലാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. റിസ്‍വാന്‍ ഷീമയുടെ പന്തിലായിരുന്നു യുവിയുടെ പുറത്താകല്‍. 

ഔട്ടാകാതെ ഔട്ടായി യുവരാജിന്റെ വിചിത്ര പുറത്താകല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ ഒന്റാരിയോയില്‍ നടന്നത്. കാനഡയിലെ ഗ്ലോബല്‍ ട്വന്റി20 ലീഗില്‍. പക്ഷേ യുവരാജിന്റെ അരങ്ങേറ്റം തോല്‍വിയില്‍ കരാശിച്ചത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശയിലാക്കിയത്.

യുവരാജ് നയിച്ച ടോറന്റോ നാഷണല്‍സ് 8 വിക്കറ്റിനാണ് വാന്‍കോവര്‍ നൈറ്റ്സിനോട് തോറ്റത്. യുവരാജ് 27 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് പുറത്തായി. യുവിയുടെ വിചിത്ര പുറത്താകലാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. റിസ്‍വാന്‍ ഷീമയുടെ പന്തിലായിരുന്നു യുവിയുടെ പുറത്താകല്‍. ഒരു കൂറ്റനടിക്ക് ശ്രമിച്ച യുവിയെ കബളിപ്പിച്ച് പന്ത് വിക്കറ്റ് കീപ്പറിലേക്ക്. ഔട്ട് സൈഡ് എഡ്ജുണ്ടായിരുന്നിട്ടും പന്ത് ഗ്ലൌസിലാക്കാന്‍ കീപ്പര്‍ക്കായില്ല. പന്ത് കീപ്പറുടെ ഗ്ലൌസില്‍ തട്ടി സ്റ്റമ്പിലേക്ക് വീണു. ഈ സമയം യുവിയുടെ കാല്‍ ക്രീസിനുള്ളില്‍ തന്നെയുണ്ടായിരുന്നു. തൊട്ടടുത്ത നിമിഷം കാല് ക്രീസിന് വെളിയിലേക്ക് പോയെങ്കിലും അശ്രദ്ധ കൊണ്ടായിരിക്കാം ലെഗ് അമ്പയര്‍ ഔട്ട് വിളിച്ചു. ഇതോടെ റീപ്ലേയ്ക്ക് പോലും കാത്തുനില്‍ക്കാതെ യുവി മടങ്ങി.