LiveTV

Live

Cricket

ലോക ചാമ്പ്യന്‍മാര്‍ 85ന് പുറത്ത് ! ഞെട്ടിച്ച് അയര്‍ലന്റ്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പക്ഷെ ഒന്നും പ്രതീക്ഷിച്ച പോലെയായിരുന്നില്ല

 ലോക ചാമ്പ്യന്‍മാര്‍ 85ന് പുറത്ത് ! ഞെട്ടിച്ച് അയര്‍ലന്റ്

ലോകകപ്പ് വിജയത്തിനു പിന്നാലെ വന്ന ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന ബാറ്റിങ് തകര്‍ച്ച. അയർലന്റിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ലോക ചാമ്പ്യൻമാരുടെ നാണം കെട്ട തുടക്കം. കുഞ്ഞൻമാരായ അയർലന്റിന് മുന്നിൽ, ആദ്യ ദിനം തീരുന്നതിന് മുമ്പ് വെറും 85 റൺസിനാണ് ഇംഗ്ലണ്ട് കൂടാരം കയറിയത്. പേരുകേട്ട ഇംഗ്ലീഷ് ബാറ്റിങ് നിര ഒന്നടങ്കം അയർലന്റിന് മുന്നിൽ തകർന്നടിയുന്ന കാഴ്ച്ചയാണ് ലോർഡ്സിൽ കണ്ടത്. സ്കോർ: ഇംഗ്ലണ്ട് ഫസ്റ്റ് ഇന്നിംഗ്സ് 55-10 (23.4 ഓവർ)

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പക്ഷെ ഒന്നും പ്രതീക്ഷിച്ച പോലെയായിരുന്നില്ല. തുടക്കം മുതൽ വിക്കറ്റ് നഷ്ടമായ ടീമിന് ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. 5 വിക്കറ്റെടുത്ത ടിം മുർറ്റയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്ക് അഡയറുമാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.

ബെയർസ്റ്റോ അടക്കം മൂന്ന് പൂജ്യൻമാരാണ് ഇംഗ്ലണ്ട് നിരയിലുണ്ടായത്. ജെയ്സൻ റോ 5 റൺസെടുത്തപ്പോൾ, ക്യാപ്റ്റൻ ജോ റൂട്ട് രണ്ട് റൺസെടുത്ത് പുറത്തായി. 23 റൺസെടുത്ത ജോ ഡെൻലിയാണ് ടോപ് സ്കോറർ. ഒല്ലി സ്റ്റോൺ 19 റൺസെടുത്തു.