LiveTV

Live

Cricket

എന്തും ചെയ്യും അശ്വിന്‍, റീലോഡഡ്

പതിവ് റണ്ണപ്പിലെത്തിയ അശ്വിന്‍ അസാധാരണ ആക്ഷനിലൂടെ ഓട്ടത്തിനൊപ്പം തന്നെ പന്തെറിയുകയായിരുന്നു...

എന്തും ചെയ്യും അശ്വിന്‍, റീലോഡഡ്

കളിക്കളത്തിലിറങ്ങുമ്പോള്‍ എതിരാളികളെ തകര്‍ക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമുള്ള ക്രിക്കറ്റ് താരമാണ് രവിചന്ദ്ര അശ്വിന്‍. ഐ.പി.എല്ലില്‍ ബൗളിംങ് ആക്ഷന് മുമ്പേ ജോസ് ബട്‌ലറെ റണ്ണൗട്ടാക്കി നേരത്തെ അശ്വിന്‍ ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ ശ്രീലങ്കക്കെതിരെയും അശ്വിന്‍ മങ്കാദിംങ് നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇതെന്തൊരു ആക്ഷന്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പന്തെറിഞ്ഞ് ബാറ്റ്‌സ്മാനെ അശ്വിന്‍ കുഴക്കുന്നു.

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം. അശ്വിന്‍ നയിക്കുന്ന ദിണ്ടിഗല്‍ ഡ്രാഗണ്‍സ് ചെപ്പോക് സൂപ്പര്‍ ഗില്ലീസിനെ നേരിടുകയായിരുന്നു. അവസാന ഓവറില്‍ നാലാം പന്ത് എറിയാന്‍ അശ്വിനെത്തുന്നു. അവസാന വിക്കറ്റ് മാത്രം കൈവശമിരിക്കെ രണ്ട് പന്തില്‍ 17 റണ്‍ വേണമെന്ന അസാധ്യലക്ഷ്യത്തിലായിരുന്നു അപ്പോള്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. പതിവ് റണ്ണപ്പിലെത്തിയ അശ്വിന്‍ അസാധാരണ ആക്ഷനിലൂടെ ഓട്ടത്തിനൊപ്പം തന്നെ പന്തെറിയുകയായിരുന്നു.

അശ്വിന്റെ ഈ ഏറില്‍ എതിര്‍ ടീമിന്റെ വിക്കറ്റ് തെറിച്ചില്ലെങ്കിലും സോഷ്യല്‍മീഡിയയുടെ ശ്രദ്ധ ആവോളം ലഭിച്ചു. നിരവധി പേരാണ് ഇതെന്തൊരേറ് എന്ന മട്ടില്‍ പ്രതികരിച്ചിരിക്കുന്നത്.