LiveTV

Live

Cricket

സിംബാബ്‍വെ ക്രിക്കറ്റിന് ഇന്ന് കറുത്തദിനം; ഐ.സി.സി അംഗത്വം റദ്ദാക്കി

അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ നിയമങ്ങള്‍ പ്രകാരം ഓരോ രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. 

സിംബാബ്‍വെ ക്രിക്കറ്റിന് ഇന്ന് കറുത്തദിനം; ഐ.സി.സി അംഗത്വം റദ്ദാക്കി

സിംബാബ്‌വെ ക്രിക്കറ്റ് ടീമിന് ഇനി ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാനാകില്ല. സിംബാബ്‌വെ ടീമിന്റെ അംഗത്വം ഐ.സി.സി റദ്ദാക്കി. ഐ.സി.സിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സിംബാബ്‍വെ ക്രിക്കറ്റിന്റെ പ്രവര്‍ത്തന രീതിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലണ്ടനില്‍ നടന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തിലാണ് നിര്‍ണായക തീരുമാനം.

അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ നിയമങ്ങള്‍ പ്രകാരം ഓരോ രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ സിംബാബ്‍വെ ക്രിക്കറ്റ് ബോര്‍ഡില്‍ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് ഐ.സി.സി പറയുന്നു. സിംബാബ്‍വെ ക്രിക്കറ്റ് ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യമായ രീതിയിലല്ല നടക്കുന്നത്.

വിലക്ക് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ സിംബാബ്‍വെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐ.സി.സിയുടെ സഹായങ്ങള്‍ നിലയ്ക്കും. ഐ.സി.സിയുടെ ടൂര്‍ണമെന്റുകളിലും ഇനി മുതല്‍ സിംബാബ്‍വെയ്ക്ക് കളിക്കാന്‍ കഴിയില്ല. എന്നാല്‍ സിംബാബ്‍വെയില്‍ ക്രിക്കറ്റ് നിലനില്‍ക്കണം എന്നാണ് ഐ.സി.സിയുടെ ആഗ്രഹമെന്ന് ഭരണസമിതി അഭിപ്രായപ്പെട്ടു. എന്നാല്‍ അത് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ പറഞ്ഞു.