LiveTV

Live

Cricket

വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം നാളെ, ധോണി പുറത്ത്?

നായകന്‍ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും.

വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം നാളെ, ധോണി പുറത്ത്?

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമിലുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

നായകന്‍ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. മൂന്ന് ട്വന്റി-ട്വന്റിയും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്, ഓഗസ്റ്റ് മൂന്ന് മുതലാണ് പരമ്പര തുടങ്ങുന്നത്.

അതേസമയം പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി ഊര്‍ജ്ജിതമാക്കി. എന്നാല്‍ സുപ്രീംകോടതി അനുമതിക്ക് ശേഷം മാത്രമാകും കമ്മിറ്റി തീരുമാനമെടുക്കുക.