കന്നിക്കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും; ലോകകപ്പിലെ കലാശപ്പോര് ഇന്ന്
കഴിഞ്ഞ രണ്ട് തവണയും കിരീടവുമായി മറ്റൊരു ടീമിനെ വണ്ടികയറാന്‍ ആതിഥേയര്‍ സമ്മതിച്ചിട്ടില്ല. ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്ത ആതിഥേയത്വം വഹിച്ച 2011ല്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്.

കഴിഞ്ഞ രണ്ട് തവണത്തെയും പോലെ ഇത്തവണയും ആതിഥേയര്‍ കിരീടമുയര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2011ല്‍ ഇന്ത്യയും 2015ല്‍ ആസ്ത്രേലിയയുമായിരുന്നു ചാമ്പ്യന്മാര്. കഴിഞ്ഞ രണ്ട് തവണയും കിരീടവുമായി മറ്റൊരു ടീമിനെ വണ്ടികയറാന്‍ ആതിഥേയര്‍ സമ്മതിച്ചിട്ടില്ല. ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്ത ആതിഥേയത്വം വഹിച്ച 2011ല്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്.
മറ്റൊരു ആതിഥേയ രാജ്യമായ ശ്രീലങ്ക റണ്ണറപ്പുകളായി. 2015 ല്‍ ആസ്ത്രേലിയയും ന്യൂസിലന്‍ഡുമാണ് കളി നടത്തിയത്. ഫൈനലിലെത്തിയതും ഇരു ടീമുകളും തന്നെ. കിവികളെ തോല്‍പ്പിച്ച് കങ്കാരുകള്‍ക്ക് അഞ്ചാം ലോകകിരീടം. ഇതിന് മുമ്പ് 1996ല്‍ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ഒരുമിച്ച് വേദിയായപ്പോള്‍ കിരീടം പുറത്തേക്ക് പോയില്ല. ഫൈനല്‍ ലാഹോറിലായിരുന്നെങ്കിലും ആതിഥേയ രാജ്യങ്ങളിലൊന്നായ ശ്രീലങ്ക കിരീടമുയര്‍ത്തി.
ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒരിക്കല്‍ പോലും കിരീടം നേടാന്‍ അവര്‍ക്കായിട്ടില്ല. 1979 ല്‍ ഫൈനലിലെത്തിയതാണ് സ്വന്തം നാട്ടില്‍ എടുത്തുപറയാവുന്ന പ്രകടനം. പക്ഷെ സമീപകാല ചരിത്രങ്ങളില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് കിരീടത്തില്‍ കണ്ണുവയ്ക്കുകയാണ് ഒയിന്‍ മോര്‍ഗനും സംഘവും.