LiveTV

Live

Cricket

ഫൈനലില്‍ ഇംഗ്ലീഷുകാര്‍ കീവികളെ എറിഞ്ഞിട്ടു

ഒരു പരിധി വരെ കാര്യങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് തോന്നിച്ച നേരത്തായിരുന്നു മോര്‍ഗന്‍ തന്‍റെ കയ്യിലെ വജ്രായുധം കീവികള്‍ക്ക് നേരെ പരീക്ഷിച്ചത്

ഫൈനലില്‍ ഇംഗ്ലീഷുകാര്‍ കീവികളെ എറിഞ്ഞിട്ടു

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് ന്യൂസിലാന്‍റിനെതിരെ 242 വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 കീവികള്‍ റണ്‍സിന് ഒതുങ്ങുകയായിരുന്നു. മികച്ച ബൌളിങ്ങാണ് ഇംഗ്ലണ്ട് ഫൈനലില്‍ കാഴ്ച വച്ചത്. ആദ്യം തന്നെ ഗപ്ടിലിനെ പുറത്താക്കിയും മികച്ച എക്കോണമി നിലനിര്‍ത്തിയും മുന്‍നിര ബൌളര്‍മാരെല്ലാം കീവികളെ കുടുക്കുകയായിരുന്നു. ഒരു പരിധി വരെ കാര്യങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് തോന്നിച്ച നേരത്തായിരുന്നു മോര്‍ഗന്‍ തന്‍റെ കയ്യിലെ വജ്രായുധം കീവികള്‍ക്ക് നേരെ പരീക്ഷിച്ചത്. ലിയാം പ്ലംകെറ്റ്. അര്‍ദ്ദ സെഞ്ച്വറി നേടിയ നിക്കോള്‍സിനെയും നായകന്‍ കെയിന്‍ വില്യംസണിനെയും പുറത്താക്കി പ്ലംകെറ്റ് ദൌത്യം മനോഹരമായി നിര്‍വഹിച്ചു. അപകടകാരിയാവാന്‍ സാധ്യതയുള്ള ജിമ്മി നീഷാമിനെയും പുറത്താക്കി 10 ഓവറില്‍ 43 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് പ്ലംകെറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ താരമായി.

വില്യംസണും(30) നിക്കോള്‍സും(55) അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ ടോം ലാതമും(47) മാത്രമാണ് ന്യൂസിലാന്‍റ് നിരയില്‍ ഭേദപ്പെട്ട സ്കോര്‍ നേടിയത്. മറ്റാര്‍ക്കും പോരാട്ടം നടത്താനുള്ള സമയം പോലും ഇംഗ്ലീഷ് ബൌളര്‍മാര്‍ കൊടുത്തില്ല. പ്ലംകെറ്റിനെ കൂടാതെ ക്രിസ് വോക്സ് മൂന്നും മാര്‍ക്ക് വുഡ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.