LiveTV

Live

Cricket

ഇന്ന് ജന്മനാടിനെതിരെ പോരാടാന്‍ ഇറങ്ങുന്ന ഇംഗ്ലീഷ് താരം

ന്യൂസിലന്‍ഡിന്റെ പ്രമുഖ റഗ്ബി താരമായിരുന്നു ബെന്‍ സ്റ്റോക്സിന്റെ പിതാവ് ജെറാര്‍ഡ് സ്റ്റോക്സ്. 

ഇന്ന് ജന്മനാടിനെതിരെ പോരാടാന്‍ ഇറങ്ങുന്ന ഇംഗ്ലീഷ് താരം

ജന്മനാടിനെതിരെയുള്ള പോരാട്ടമാണ് ഇംഗ്ലീഷ് ഓള്‍റൌണ്ടര്‍ ബെന്‍സ്റ്റോക്സിന് ലോകകപ്പ് ഫൈനല്‍ മത്സരം. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ച സ്റ്റോക്സ് 13ാം വയസിലാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്.

ന്യൂസിലന്‍ഡിന്റെ പ്രമുഖ റഗ്ബി താരമായിരുന്നു ബെന്‍ സ്റ്റോക്സിന്റെ പിതാവ് ജെറാര്‍ഡ് സ്റ്റോക്സ്. ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച ബെന്‍സ്റ്റോക്സ് കുട്ടിക്കാലം ചെലവഴിച്ചതും ന്യൂസിലന്‍ഡിലാണ്. എന്നാല്‍ ജെറാര്‍ഡ് സ്റ്റോക്സിന് ഇംഗ്ലണ്ടിലെ കോക്കര്‍ മൌത്തില്‍ റഗ്ബി പരിശീലകനായി ജോലി ലഭിച്ചതോടെ കുടുംബം അവിടേക്ക് ചേക്കേറി.

കയ്പേറിയതായിരുന്നു കൌമാരക്കാരനായി സ്റ്റോക്സിന്റെ ഇംഗ്ലണ്ടിലെ ആദ്യ വര്‍ഷങ്ങള്‍. ഭാഷാ ശുദ്ധിയുടെ പേരില്‍ സ്കൂളില്‍ അവന്‍ അപമാനിക്കപ്പെട്ടു. പഠനത്തിലും വളരെ പിന്നില്‍. പക്ഷെ കായികരംഗത്ത് ബെന്‍സ്റ്റോക്സ് തന്റെ പ്രതിഭ തെളിയിച്ചു. ആദ്യം റഗ്ബിയില്‍, വൈകാതെ ക്രിക്കറ്റ് കരിയറായി തെരഞ്ഞെടുത്തു. 2011 ആഗസ്റ്റില്‍ സ്റ്റോക്സ് ഇംഗ്ലീഷ് ടീമിലെത്തി. ഇതുവരെ 52 ടെസ്റ്റുകളിലും 94 ഏകദിനങ്ങളിലും ഇംഗ്ലണ്ടിന്റെ ജേഴ്സിയണിഞ്ഞു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനത്തില്‍ ഈ ഓള്‍റൌണ്ടര്‍ക്ക് നിര്‍ണായക പങ്കുണ്ട്. 10 മത്സരങ്ങളില്‍ 381 റണ്‍സ്. 7 വിക്കറ്റും. മധ്യനിരയില്‍‌ സ്റ്റോക്സില്‍ നിന്നും ഇംഗ്ലണ്ട് ഏറെ പ്രതീക്ഷിക്കുന്നു.